Idukki എംപിയും വ്ളോഗറും സന്ദർശിച്ച് രണ്ടാഴ്ച പിന്നിട്ടതിന് ശേഷം ഇടമലക്കുടിയിൽ ആദ്യമായി കോവിഡ്, രണ്ട് പേർ ചികിത്സയിൽ

40ത് വയസ്സുള്ള സ്ത്രീക്കും 24കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുമ്പ്കല്ല് കുടി സ്വദേശിയാണ് 40കാരിയായ സ്ത്രീ. 24കാരൻ ഇഡ്ഡലിപ്പാറക്കുടി സ്വദേശിയും.

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 05:57 PM IST
  • 40ത് വയസ്സുള്ള സ്ത്രീക്കും 24കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
  • ഇരുമ്പ്കല്ല് കുടി സ്വദേശിയാണ് 40കാരിയായ സ്ത്രീ.
  • 24കാരൻ ഇഡ്ഡലിപ്പാറക്കുടി സ്വദേശിയും.
  • ശാരീരിക പ്രശ്നങ്ങളെ തുടർന്ന് വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.
Idukki എംപിയും വ്ളോഗറും സന്ദർശിച്ച് രണ്ടാഴ്ച പിന്നിട്ടതിന് ശേഷം ഇടമലക്കുടിയിൽ ആദ്യമായി കോവിഡ്, രണ്ട് പേർ ചികിത്സയിൽ

Idukki : ലോകത്തിൽ കോവിഡ് (COVID 19) മഹമാരി റിപ്പോർട്ട് ചെയ്തിന് ശേഷം ആദ്യമായി ഗ്രോത്ര ഗ്രാമമായ മൂന്നാറിലെ ഇടമലക്കുടിയിൽ (Edamalakkudy) കോവിഡ് സ്ഥിരീകരിച്ചു. 40ത് വയസ്സുള്ള സ്ത്രീക്കും 24കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇരുമ്പ്കല്ല് കുടി സ്വദേശിയാണ് 40കാരിയായ സ്ത്രീ. 24കാരൻ ഇഡ്ഡലിപ്പാറക്കുടി സ്വദേശിയും. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് 24കാരന് രോഗം സ്ഥിരീകരിക്കുന്നത്.

ALSO READ : Zika Virus : സിക്ക വൈറസ് ബാധ പ്രതിരോധിക്കാൻ കടുത്ത ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു വിവാദമായി ഇടുക്കി എംപി ഡീൻ കുര്യക്കോസിന്റെയും വ്ളോഗറുടെയും ഇടമലക്കുടി സന്ദർശനം. ഇരുവരുടെ സന്ദർശനത്തിന് വലിയതോതി വിമർശനമായിരുന്നു ഉയർന്നത്. ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിക്കാതെയാണ് എംപി വ്ളോഗറും അടങ്ങുന്ന സംഘ ഇടമലക്കുടി സന്ദർശിച്ചത്. ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു.

ALSO READ : Covid 19 : 200 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് രോഗബാധ; വാക്‌സിനേഷൻ കേന്ദ്രം അടച്ച് മലേഷ്യ

ലോകത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇന്ന് ഇതുവരെ ഇടമലക്കുടി നിവാസികളായ ഒരാൾക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. കൃത്യമായ കർശന കോവിഡ് നിയന്ത്രണങ്ങളായിരുന്നു ഗോത്രവർഗ ഗ്രാമത്തിൽ അവർ സ്വയം ഏർപ്പെടുത്തിയിരുന്നത്. പുറത്ത് നിന്ന് ആരെങ്കിലും ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ പരിശോധനയ്ക്ക് ശേഷമാണ് ഗ്രാമത്തിനുള്ളിൽ പ്രവേശിക്കാൻ സാധിക്കു. ഉര് നിവാസികൾ പുറത്ത് പോയതിന് ശേഷം തിരികെ പ്രവേശിക്കുമ്പോൾ നിശ്ചിത നാളത്തേക്ക് ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News