തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരി അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ട് ഹൈദരാബാദിൽ ഒരു നിർമാതാവിന്റെ വീട്ടിൽ നിന്നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നെയിലെത്തിച്ച ശേഷം മജിസ്ട്രറ്റിന് മുന്നിൽ ഹാജരാക്കും. നേരത്തെ നടിയുടെ മുൻകൂർ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെടുന്നുവെന്ന പ്രസ്താവനയാണ് വിവാദമായത്. ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേയായിരുന്നു നടി വിവാദ പ്രസ്താവന നടത്തിയത്. നടിക്കെതിരെ വലിയ പ്രതിഷേധനമാണ് ഉയർന്നത്.
Read Also: കൈവിലങ്ങുമായി ഓടി, ചതുപ്പിൽ ഒളിച്ചു; 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പിടിയിൽ
ചെന്നെ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് കസ്തൂരി കോടതിയെ സമീപിച്ചത്. പൊട്ടിത്തെറിക്കാൻ പോകുന്ന ബോംബ് പോലെയാണ് നടിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മുൻകൂർ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി വിശേഷിപ്പിച്ചത്.
പ്രസംഗത്തിലെ വാക്കുകൾ ആരെയും ഭിന്നിപ്പിക്കാനാകരുതെന്നും സമൂഹത്തിന്റെ വികസനത്തിനുള്ളതാകണമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.