Kochi : ഭാര്യ പിതാവിന്റെ (Father In Law) പേരിലുള്ള സ്വത്തിൽ മരുമകന് (Son In Law) അവകാശം സ്ഥാപിക്കാൻ സാധിക്കില്ലയെന്ന് സംസ്ഥാന ഹൈക്കോടതി (Kerala High Court). ആ സ്വത്തിൽ മരുമകൻ തന്റെ പണം ഉപയോഗിച്ച് വീട് പണിതാലോ സമ്മാനമായി ലഭിച്ച സ്വത്താണെങ്കിൽ പോലും അവകാശപ്പെടാൻ സാധിക്കില്ലയെന്ന് കേരള ഹൈക്കോടതി വിധി.
കണ്ണൂർ സ്വദേശിയായ ഡേവിസ് റാഫേൽ കീഴ് കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഡേവിസിന്റെ ഭാര്യ പിതാവ് ഹെൻഡ്രി തോമസിന് അനുകൂലമായി കണ്ണൂർ മുൻസിഫ് കോടതി വിധിക്കെതിരെയാണ് മരുമകൻ ഹൈക്കോടതിയ സമീപിച്ചത്.
ALSO READ : Kerala University: കേരള സർവകലാശാലയിലെ അധ്യാപക നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
താൻ വാദിയായ ഹെൻഡ്രിയുടെ ഏക മകളെ വിവാഹം ചെയ്തതിനാൽ തന്നെ ഭാര്യ വീട്ടിലേക്ക് ദത്തെടുത്തതാണെന്നും അതോടെ തനിക്ക് ഭാര്യപിതാവിന്റെ വസ്തുവിൽ അധികാരമുണ്ടെന്നും ഡേവിഡ് കോടതിയിൽ വാദിച്ചു. കൂടാതെ ഭാര്യ പിതാവിന്റെ വസ്തുവിൽ വീട് പണിയാൻ താൻ പണം ചെലവാക്കിയെന്ന് മരുമകൻ കോടതിയെ ധരിപ്പിക്കുകയും ചെയ്തു.
എന്നാൽ ഭാര്യ പിതാവിന്റെ സ്വത്തിന്മേൽ മരുമകന് ബാഹികമായ അധികാരം മാത്രമെയുള്ളെന്നും അതിൽ മരുമകന് യാതൊരു നിയമപരമായ അധികാരമില്ലെന്ന് മരുമകന്റെ അപ്പീൽ തള്ളികൊണ്ട് കോടതി അറിയിച്ചു.
ALSO READ : Kerala University: കേരള സർവകലാശാലയിലെ അധ്യാപക നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കൂടാതെ തന്നെ കല്യാണത്തിലൂടെ ദത്തെടുത്തതാണെന്ന് വാദിക്കുന്നത് നാണക്കേട്ടുണ്ടാക്കുന്നതാണെന്ന് ഡേവിസിനോട് കോടതി അറിയിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഭാര്യപിതാവിന്റെ വസ്തുവിന്മേൽ അധികാരം ഉണ്ടെന്ന് അവകാശം സ്ഥാപിക്കാൻ സാധിക്കില്ലയെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എൻ അനിൽ കുമാറാണെന്ന് വിധി പ്രസ്താവിച്ചത്. കീഴ്കോടതി വിധികളും മരുമകൻ ഡേവിസിനെതിരെയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...