ISRO Spy Case; നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് ആവർത്തിച്ച് സിബി മാത്യൂസ്

മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിലാണ് സിബി മാത്യൂസ് നിലപാട് ആവർത്തിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 14, 2021, 03:54 PM IST
  • ജെയിൻ കമ്മറ്റി റിപ്പോർട്ട് സീൽഡ് കവറിൽ ജില്ലാ കോടതിക്ക് നൽകാമെന്ന് സിബിഐ അറിയിച്ചു
  • മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്നും, പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ നിലപാടറിയിച്ചിരുന്നു
  • ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതായി സംശയമുണ്ട്
  • കേസ് മൂലം ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് തടസ്സപ്പെട്ടുവെന്നും സിബിഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു
ISRO Spy Case; നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് ആവർത്തിച്ച് സിബി മാത്യൂസ്

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ (ISRO spy case) നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണ് എന്ന വാദത്തിൽ ഉറച്ച് സിബി മാത്യൂസ്. ആദ്യം സിബിഐ (CBI) നൽകിയ അന്തിമ റിപ്പോർട്ട് ചവറ്റുകുട്ടയിൽ കളയണം. ചാരക്കേസ് ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിലാണ് സിബി മാത്യൂസ് നിലപാട് ആവർത്തിച്ചത്. ജെയിൻ കമ്മറ്റി റിപ്പോർട്ട് സീൽഡ് കവറിൽ ജില്ലാ കോടതിക്ക് (District Court) നൽകാമെന്ന് സിബിഐ അറിയിച്ചു. ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയൻ, തമ്പി എസ്. ദുർഗ്ഗാ ദത്ത്, ജയപ്രകാശ്‌ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലുണ്ട്. 

ALSO READ: ISRO Spy Case News: ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുടെ സാധ്യത സിബിഐ പരിശോധിക്കുന്നു

മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്നും, പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ നിലപാടറിയിച്ചിരുന്നു. ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതായി സംശയമുണ്ട്.

കേസ് മൂലം ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് തടസ്സപ്പെട്ടുവെന്നും സിബിഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം. അതേ സമയം, ജാമ്യഹർജികളിൽ (Bail Plea) കക്ഷി ചേരാനായി നമ്പി നാരായണൻ, മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർ അപേക്ഷ നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News