Shashi Tharoor | "ഇനിയും ഞാൻ അദ്വാനിക്കും മോദിക്കും ജന്മദിനാശംസകൾ അറിയിക്കും" എൽ.കെ അദ്വാനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചതിന് തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിനെതിരെ ശശി തരൂർ

രാഷ്ട്രീയ എതിരാളികളെ ബുഹമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഗാന്ധിജിയുടെ നിലപാട് താൻ സ്വീകരിച്ചപ്പോൾ തന്നെ സംഗിയായി ചിത്രീകരിച്ചു എന്നാണ് ശശി തരൂർ തന്റെ പോസ്റ്റിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 11, 2021, 06:56 PM IST
  • രാഷ്ട്രീയ എതിരാളികളെ ബുഹമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഗാന്ധിജിയുടെ നിലപാട് താൻ സ്വീകരിച്ചപ്പോൾ തന്നെ സംഗിയായി ചിത്രീകരിച്ചു എന്നാണ് ശശി തരൂർ തന്റെ പോസ്റ്റിൽ പറയുന്നു.
  • എന്ത് തന്നെയാണങ്കിലും തനിക്കെതിരെ ഉയരുന്ന അസഹിഷ്ണുത എതിർക്കപ്പെടും.
  • ഇങ്ങനെ ഉള്ളവർക്ക് തന്റെ മൂല്യങ്ങൾ ഒഴിവാക്കില്ലെന്നും ശശി തരൂർ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.
Shashi Tharoor | "ഇനിയും ഞാൻ അദ്വാനിക്കും മോദിക്കും ജന്മദിനാശംസകൾ അറിയിക്കും" എൽ.കെ അദ്വാനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചതിന് തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിനെതിരെ ശശി തരൂർ

Thiruvananthapuram : ബിജെപി മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്ക് (LK Advani) പിറന്നാൾ ആശംസകൾ അറിയിച്ചിതിന് തനിക്കുണ്ടായി സൈബർ ആക്രമണത്തിനെതിരെ കോൺഗ്രസ് നേതാവും ലോക്സഭ എംപിയുമായ ശശി തരൂർ (Shashi Tharoor) രംഗത്ത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ശശി തരൂർ തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തെ (Cyber Attack) രൂക്ഷമായി വിമർശിച്ചത്. രാഷ്ട്രീയ എതിരാളികളെ ബുഹമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഗാന്ധിജിയുടെ നിലപാട് താൻ സ്വീകരിച്ചപ്പോൾ തന്നെ സംഗിയായി ചിത്രീകരിച്ചു എന്നാണ് ശശി തരൂർ തന്റെ പോസ്റ്റിൽ പറയുന്നു.

"അത് കൊണ്ട് ഒരു കാര്യം കൃത്യമായി  വ്യക്തമാക്കാൻ ഞാനുദ്ദേശിക്കുന്നത് ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും  ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്. നാല്പത് വര്ഷങ്ങളായി ഞാനെഴുതുന്നത് ഞാൻ എന്താണോ വിശ്വസിക്കുന്നത് അത് തന്നെയാണ്. എന്നെ വായിക്കാത്തവർക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം" തരൂർ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. 

ALSO READ : Britain Covid Protocol: യുകെയുടെ യാത്രാ നിയമം നിന്ദ്യമെന്ന് ശശി തരൂർ; യുകെയുടെ നിയമങ്ങൾ വംശീയമെന്ന് ജയ്റാം രമേശ്

എന്ത് തന്നെയാണങ്കിലും തനിക്കെതിരെ ഉയരുന്ന അസഹിഷ്ണുത എതിർക്കപ്പെടും. ഇങ്ങനെ ഉള്ളവർക്ക് തന്റെ മൂല്യങ്ങൾ ഒഴിവാക്കില്ലെന്നും ശശി തരൂർ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

ALSO READ : Viral Video: Singer Shashi Tharoor....!! ശശി തരൂരിന്‍റെ 'Oxford accent' ഹിന്ദിപ്പാട്ട് വൈറല്‍, നിങ്ങളും കേട്ടുനോക്കൂ....

ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാരണം ഞാൻ സത്യത്തിൽ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് മര്യാദ  കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്!! 

ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് പോലും നല്ലത് ചെയ്യാൻ പഠിപ്പിക്കുന്ന സ്നേഹത്തിന്റെ തികച്ചും പോസിറ്റീവ് ആയ അവസ്ഥയാണ്. ഗാന്ധിജിയുടെ പദങ്ങളായ നന്മയും തിന്മയും സത്യത്തിൽ ഞാനുപയോഗിക്കാത്തത് ഒരേ വ്യക്തിക്ക്  തന്നെ ഇത് രണ്ടിന്റെയും പ്രതിഫലനമുണ്ടാകും  എന്നതിനാലാണ്. പക്ഷെ, എന്ത് തന്നെയായാലും അസഹിഷ്ണുത എതിർക്കപ്പെടേണ്ടത് തന്നെയാണ്. 

അത് കൊണ്ട് ഒരു കാര്യം കൃത്യമായി  വ്യക്തമാക്കാൻ ഞാനുദ്ദേശിക്കുന്നത് ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും  ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്. നാല്പത് വര്ഷങ്ങളായി ഞാനെഴുതുന്നത് ഞാൻ എന്താണോ വിശ്വസിക്കുന്നത് അത് തന്നെയാണ്. എന്നെ വായിക്കാത്തവർക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങൾ അവർക്ക് വേണ്ടി ഞാൻ ഒഴിവാക്കാനുദ്ദേശിക്കുന്നില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News