കുഴിയുണ്ട് സൂക്ഷിക്കുക... തുറന്ന് മൂന്ന് മാസത്തിനകം തകർന്ന് ശംഖുമുഖം റോഡ്

തിരുവനന്തപുരം നഗരത്തിൽ നിന്നും ആഭ്യന്തര വിമാന ടെർമിനലിലെക്ക് പോകുന്ന പ്രധാന റോഡുകളിലോന്നാണ് ഇത്. വളരെ കൊട്ടി ആഘോഷിച്ചായിരുന്നു ഇതിന്റെ ഉദ്ഘാടനം. എന്നാൽ ഇന്ന് യാത്ര ചെയ്യുന്നവർ ഒന്ന് ആലോചിച്ച് പോകും കുഴിയിൽ വീഴുമോ എന്ന്. കാരണം അതാണ് അവസ്ഥ.

Written by - രജീഷ് നരിക്കുനി | Edited by - Priyan RS | Last Updated : May 14, 2022, 06:28 PM IST
  • തിരുവനന്തപുരം നഗരത്തിൽ നിന്നും ആഭ്യന്തര വിമാന ടെർമിനലിലെക്ക് പോകുന്ന പ്രധാന റോഡുകളിലോന്നാണ് ഇത്.
  • ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു ഇതിന്റെ നിർമ്മാണം. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
  • കുഴികൾ രൂപപ്പെട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും പൊതു മരാമത്ത് വകുപ്പ് തിരിഞ്ഞ് നോക്കുനില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
കുഴിയുണ്ട് സൂക്ഷിക്കുക... തുറന്ന് മൂന്ന് മാസത്തിനകം തകർന്ന് ശംഖുമുഖം റോഡ്

തിരുവനന്തപുരം: കോടികൾ മുടക്കി നിർമ്മിച്ച് തിരുവനന്തപുരത്തെ ശംഖുമുഖം റോഡാണ് വീണ്ടും തർന്നിരിക്കുന്നത്. പണി പൂർത്തിയാക്കി പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിട്ട് ഇപ്പോൾ മൂന്ന് മാസമേ ആയുള്ള അതിനിടയിലാണ് റോഡ് തകർന്നിരിക്കുന്നത്. റോഡിൽ രണ്ട് കുഴികളാണ് ഇപ്പോളഅ‍ രൂപ പെട്ടിരിക്കുന്നത്.  ഒന്ന് റോഡിന്റെ നടുക്കും മറ്റോന്ന് സംരക്ഷണ ഭിത്തിയോട് ചേർന്നുമാണ്. ഓഖിയെ തുടർന്ന് തകർന്ന റോഡ് 4 വർഷത്തിന് ശേഷമാണ് ഇപ്പോൾ പുനഃനിര്‍മ്മിച്ചത്.

തിരുവനന്തപുരം നഗരത്തിൽ നിന്നും ആഭ്യന്തര വിമാന ടെർമിനലിലെക്ക് പോകുന്ന പ്രധാന റോഡുകളിലോന്നാണ് ഇത്. വളരെ കൊട്ടി ആഘോഷിച്ചായിരുന്നു ഇതിന്റെ ഉദ്ഘാടനം. എന്നാൽ ഇന്ന് യാത്ര ചെയ്യുന്നവർ ഒന്ന് ആലോചിച്ച് പോകും കുഴിയിൽ വീഴുമോ എന്ന്. കാരണം അതാണ് അവസ്ഥ. 

Read Also: Kerala Rain Alert: കടലാക്രമണ സാധ്യത; തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

എപ്പോൾ കുഴികൾ രൂപ പെട്ടും എന്നതിൽ ആർക്കും ഒരു ഉറപ്പുമില്ല. ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു ഇതിന്റെ നിർമ്മാണം. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. കുഴികൾ രൂപപ്പെട്ട് ഇത്ര ദിവസം  കഴിഞ്ഞിട്ടും പൊതു മരാമത്ത് വകുപ്പ് തിരിഞ്ഞ്  നോക്കുനില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. 

റോഡിനടിയിൽ കല്ലുകൾ ഇട്ട് ഉറപ്പിക്കുന്നതിന് പകരം ചെളിനിറച്ചതാണ് ഇതിനു കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. മഴക്കാലത്തിന് മുമ്പേ റോഡ് ഇങ്ങനെ തകർന്നാൽ ഇനിയുള്ള മൂന്ന് മാസം എങ്ങനെ ആയിരിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. റോഡിന് ഓട നിർമ്മാണ പ്രവർത്തനമാണ് ഇതിന് കാരണമായി കാണുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News