Minister K Rajan: റോഡിന് വിള്ളലുണ്ടായ ഭാഗത്തെ പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ ഗുരുതരമായ അപാകതയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. സര്‍വീസ് റോഡ് നിലനിര്‍ത്തിക്കൊണ്ട് നിലവിലെ പാര്‍ശ്വഭിത്തി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഒരു മാസത്തിനകം കൈക്കൊള്ളാൻ മന്ത്രി നിര്‍ദ്ദേശം നല്കി.
മണക്കാല - ചിറ്റാണിമുക്ക് റോഡിൽ കുഴികളിൽ നിന്ന് കുഴികളിലേക്ക് ചാടി യാത്ര ചെയ്യേണ്ട അവസ്ഥയാണ് നാട്ടുകാർക്ക് നിലവിലുള്ളത്. പലപ്രാവശ്യം ആരംഭിക്കുകയും പിന്നീട് അതിനേക്കാൾ വേഗത്തിൽ മുടങ്ങുകയും ചെയ്യുന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ പ്രദേശത്തുള്ളവരെ ആശങ്കയിലാക്കുകയാണ്.അത്യാവശ്യ യാത്രകൾക്ക് ഓട്ടോറിക്ഷ പോലും ഈ റോഡ് കടന്നെത്തില്ല എന്നാണ് പ്രദേശവാസികളുടെ പരാതി.
രണ്ടുമാസംമുമ്പ് പാറമട തുറന്നതോടെയാണ് റോഡിന്റ കഷ്ടകാലമാരംഭിച്ചത്. നാൽപത് ടണ്ണിലേറെ ഭാരം കയറ്റിയ ടോറസുകൾ ഇതിലൂടെ ഓടാൻ തുടങ്ങിയതോടെ മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ എത്തിച്ചേരുന്ന മൂന്നു കിലൊമീറ്റർ ദൂരം വരുന്ന വടകോട് - വേങ്ങച്ചുവട് റോഡ് പൂർണമായി തകരുകയായിരുന്നു.
നിലവിൽ റോഡിൽ ടൈലുകൾ വിരിക്കുന്ന പ്രവർത്തിയാണ് നടക്കുന്നത്. നിർമാണത്തിലെ മെല്ലെപ്പോക്ക് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. പണി നടക്കുന്നതിനാൽ ഒരുഭാഗത്ത് മാത്രമായാണ് ഗതാഗതം നടത്തുന്നത്. യാതൊരു ആസൂത്രണവും ഇല്ലാതെയാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
ഈ കാലയളവിൽ ഇവിടെ നിരവധി ജന പ്രതിനിധികൾ മാറി മാറി വന്നെങ്കിലും ഈ റോഡ് കൂടുതൽ നശിക്കുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഇത് കാരണം ഇവിടെ ദുരിതം അനുഭവിക്കുന്നവർ നിരവധിയാണ്. മഴക്കാലമായാൽ ഇവിടുത്തെ പല റോഡുകളും വെള്ളക്കെട്ടിലാകും.
റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നിലവിലുണ്ടായിരുന്ന ഭാഗത്തിനും പുതിയ ഭിത്തിക്കും ഇടയിലുള്ള ഗ്യാപ്പിൽ മണ്ണിട്ട് നികത്തുവാൻ ആയിട്ടില്ല. കനത്ത മഴയിൽ ഒഴുകിയെത്തുന്ന വെള്ളം ഈ വിടവിലേക്കാണ് പതിക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ നിന്നും ആഭ്യന്തര വിമാന ടെർമിനലിലെക്ക് പോകുന്ന പ്രധാന റോഡുകളിലോന്നാണ് ഇത്. വളരെ കൊട്ടി ആഘോഷിച്ചായിരുന്നു ഇതിന്റെ ഉദ്ഘാടനം. എന്നാൽ ഇന്ന് യാത്ര ചെയ്യുന്നവർ ഒന്ന് ആലോചിച്ച് പോകും കുഴിയിൽ വീഴുമോ എന്ന്. കാരണം അതാണ് അവസ്ഥ.
വീട്ടുകാർ ആരുമില്ലാത്ത സമയത്തായിരുന്നു മതിലും ഗേറ്റും തകർത്തത്. മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വിനോദിന്റെ വീടിന്റെ മതിലിൽ ഇടിച്ചു മാറ്റി സ്ഥലം എടുത്തിരുന്നു. പിന്നീട് ഇവിടെ റോഡ് വീതി കൂട്ടുകയും, ഓടനിർമ്മിച്ച് സ്ലാബ് ഇട്ടശേഷം റോഡിൽ ടാറ് ഇടുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.