ഹിന്ദുമത വിശ്വാസപ്രകാരമുള്ള ഒമ്പത് ഗ്രഹങ്ങളിൽ ശനിക്ക് പ്രത്യേക സ്ഥാനമുണ്ട്. ശനി കർമ്മദാതാവായാണ് അറിയപ്പെടുന്നത്. ശനി ഗ്രഹങ്ങളുടെ അധിപനാണ്. ശനി എല്ലാവരുടെയും പ്രവൃത്തികൾക്കനുസരിച്ച് ഗുണങ്ങൾ നൽകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ശനിയെ പ്രീതിപ്പെടുത്താൻ എളുപ്പമല്ല, എന്നാൽ ചില പ്രത്യേക ദിവസങ്ങളിൽ പൂജകൾ ചെയ്യുന്നതിലൂടെ ശനിദേവൻ പ്രസാദിക്കും.
ശനി ജയന്തി ദിനത്തിൽ ശനിദേവനെ പ്രത്യേകം പൂജിക്കുന്നത് നിരവധി അനുഗ്രഹങ്ങൾ നൽകും. ജ്യേഷ്ഠ അമാവാസി ദിനത്തിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസമാണ് ശനി ജനിച്ചതെന്നാണ് വിശ്വാസം. ശനിയുടെ കോപമുള്ളവർ ഈ ദിവസം പ്രത്യേക പൂജകൾ നടത്തണം. ഈ വർഷം ശനി ജയന്തി എപ്പോഴാണ്, പൂജാ മുഹൂർത്തം എപ്പോഴാണ് തുടങ്ങിയ കൂടുതൽ കാര്യങ്ങൾ അറിയാം.
ശനി ജയന്തി എപ്പോഴാണ്?
ഹിന്ദു കലണ്ടർ അനുസരിച്ച്, ജ്യേഷ്ട മാസത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ഉത്സവം ആഘോഷിക്കുന്നത്. ഈ വർഷം മെയ് 19 നാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ അവസരത്തിൽ ശനിദേവനെ പ്രസാദിപ്പിക്കാൻ പൂജകൾ ചെയ്യുന്നത് ശനിയുടെ ദോഷത്തിൽ നിന്നും മുക്തി നൽകി അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് സഹായിക്കും.
ALSO READ: Vaishakh Amavasya 2023: വൈശാഖ അമാവാസിയിൽ ഈ മൂന്ന് മഹാദോഷങ്ങൾക്ക് പരിഹാരം കാണൂ; വിജയം ഉറപ്പ്
ശനി ജയന്തി ദിനത്തിൽ പൂജകൾ ചെയ്യുന്നതെങ്ങനെ?
1. ശനി ജയന്തി ദിനത്തിൽ ശനിദേവന് കറുത്ത എള്ള് വെള്ളം കൊണ്ട് അഭിഷേകം ചെയ്യണം. ഇങ്ങനെ ചെയ്താൽ ശനിദോഷത്തിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
2. നീല ശംഖ് പൂമാല ഈ ദിവസം ശനിദേവന് സമർപ്പിക്കണം. ഇത് ചെയ്യുന്നതിലൂടെ ശനിദേവൻ പ്രസാദിക്കുന്നു എന്നാണ് വിശ്വാസം.
3. ശനി ജയന്തി ദിനത്തിൽ ശനി ഭഗവാനെ പ്രീതിപ്പെടുത്താൻ, കഴിവിനനുസരിച്ച് ദരിദ്രർക്ക് ദാനധർമങ്ങൾ ചെയ്യുക.
4. ശനി ജയന്തി ദിവസം വൈകുന്നേരം കടുകെണ്ണ വിളക്ക് കത്തിച്ച് രാജവൃക്ഷത്തെ ആരാധിക്കണം.
5. ശനി ജയന്തി ദിനത്തിൽ കറുത്ത എള്ള് ദാനം ചെയ്യുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...