Watch Video : "ഞാൻ അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്" സൈക്കൾ റാലിക്കിടെ തളർന്ന് Shafi Parambil MLA, ഫേസ്ബുക്ക് ലൈവിലെ എംഎൽഎയുടെ വാക്കുകൾ വൈറലായി

Shafi Parambil MLA ആലപ്പുഴ ജില്ലയിലെ കായംകുളം മുതൽ തിരുവനന്തപുരം  വരെ സൈക്കിൾ റാലി നടത്തി പ്രതിഷേധം സംഘടിപ്പിച്ചത് വലിയ തോതിലാണ് ജനശ്രദ്ധ ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2021, 04:32 PM IST
  • സൈക്കിൾ ചവിട്ടി പ്രതിഷേധിക്കുന്നതിനിടെ സഹപ്രവർത്തകനോട് എംഎൽഎ പറഞ്ഞ വാക്കാണ് സോഷ്യമീഡിയയിലും ട്രോൾ പേജുകളിലും സജീവമായിരിക്കുന്നത്.
  • "ഞാൻ അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്" ഷാഫി തന്റെ പിന്നിലുള്ള സഹപ്രവർത്തകനോട് പറഞ്ഞത്.
  • ഈ സമയം പ്രതിഷേധ പരിപാടിയുടെ ഫേസ്ബുക്ക് ലൈവ് പോകുന്നുണ്ടായിരുന്നു.
  • ലൈവ് എടുത്തിരുന്നയാൾ ഷാഫിയോട് "ലൈവ് ലൈവ്" എന്ന് പറഞ്ഞപ്പോഴാണ് തനിക്ക് അബദം പറ്റിയെന്ന് മനസ്സിലാക്കുന്നത്.
Watch Video : "ഞാൻ അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്" സൈക്കൾ റാലിക്കിടെ തളർന്ന് Shafi Parambil MLA, ഫേസ്ബുക്ക് ലൈവിലെ എംഎൽഎയുടെ വാക്കുകൾ വൈറലായി

Thiruvananthapuram : ഇന്ധന വില വർധനയ്ക്കെതിരെ കോൺഗ്രസിന്റെ ഷാഫി പറമ്പിൽ എംഎൽഎ (Shafi Parambil MLA) ആലപ്പുഴ ജില്ലയിലെ കായംകുളം മുതൽ തിരുവനന്തപുരം  വരെ സൈക്കിൾ റാലി നടത്തി പ്രതിഷേധം സംഘടിപ്പിച്ചത് വലിയ തോതിലാണ് ജനശ്രദ്ധ ലഭിച്ചത്. എംഎൽഎക്കൊപ്പം അണിനിരന്ന് നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കാളിയായത്. അങ്ങനെ ഇരിക്കെയാണ് എംഎൽഎ സൈക്കിൾ ചവിട്ടി തളർന്നപ്പോഴാണ് ബോധോദയം ഉണ്ടായത് പദയാത്ര മതിയായിരുന്നു എന്ന്.

ALSO READ : Fuel Price Hike Protest : ഷാഫി പറമ്പിലിന്റെ പ്രതിഷേധ സൈക്കിൾ യാത്രയിൽ അണിചേർന്ന് പ്രതിപക്ഷ നേതാവ്

സൈക്കിൾ ചവിട്ടി പ്രതിഷേധിക്കുന്നതിനിടെ സഹപ്രവർത്തകനോട് എംഎൽഎ പറഞ്ഞ വാക്കാണ് സോഷ്യമീഡിയയിലും ട്രോൾ പേജുകളിലും സജീവമായിരിക്കുന്നത്.   "ഞാൻ അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്" ഷാഫി തന്റെ പിന്നിലുള്ള സഹപ്രവർത്തകനോട് പറഞ്ഞത്. ഈ സമയം പ്രതിഷേധ പരിപാടിയുടെ ഫേസ്ബുക്ക് ലൈവ് പോകുന്നുണ്ടായിരുന്നു. ലൈവ് എടുത്തിരുന്നയാൾ ഷാഫിയോട് "ലൈവ് ലൈവ്" എന്ന് പറഞ്ഞപ്പോഴാണ് തനിക്ക് അബദം പറ്റിയെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് ലൈവ് ഡിലീറ്റ് ചെയ്യാൻ ഷാപി ആവശ്യപ്പെടുകയും ചെയ്യുരന്നുണ്ട്.

അതേസമയം വീഡിയോ പുറത്ത് വന്നതിന് ശേഷം പാലക്കാട് എംഎൽഎയുടേത് വെറും രാഷ്ട്രീയ നാടകമാണെന്ന് ഇടതപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവർ കുറ്റപ്പെടുത്തുന്നത്. അതേസമയം വില വർധനയ്ക്കെതിരെ ഒരു വാക്ക് പോലും മിണ്ടാൻ ധൈര്യമില്ലാത്ത ഡിവൈഎഫ്ഐക്കാരാണ് ഷാഫിയുടെ 100 കിലോമീറ്റർ സൈക്കൾ ചവിട്ടി പ്രതിഷേധത്തെ കളിയാക്കുന്നതെന്ന് പറഞ്ഞ് കോൺഗ്രസ് അനുഭാവികൾ മറുപടിയുമായി എത്തി. 

ALSO READ : യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കും

അങ്ങനെ ഇപ്പോൾ കേരളത്തിന്റെ സൈബർ ഇടങ്ങളിൽ ഒരു ചർച്ച വിഷയമായിരിക്കുകയാണ് ഷാഫി സൈക്കിൾ ചവിട്ടി പ്രതിഷേധം.  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ നിരവധി കോൺഗ്രസിന്റെ ജനപ്രതിനിധികൾ ഷാഫി നേതൃത്വം നൽകുന്ന സമരത്തിന്റെ ഭാഗമായിരുന്നു. 

ഇന്നലെയും കൂടി രാജ്യത്തെ ഇന്ധന വില വർധിച്ചിരുന്നു. ഇന്നലെ പെട്രോളിന് വില 30 പൈസയാണ് ഉയർത്തിയത്.  ഈ മാസം ഇത് എട്ടാം തവണയാണ് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ വ്യാഴ്ചയും രാജ്യത്തെ ഇന്ധന വില വർധിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമായിരുന്നു വർധിപ്പിച്ചത്.

ALSO READ : 'ഷാഫി പറമ്പിലിന് കൊറോണ'... 'സൈബര്‍ തെമ്മാടി'കള്‍ക്കെതിരെ കോണ്‍ഗ്രസ്

ഇതോട് കൂടി തിരുവനന്തപുരത്ത് പെട്രോൾ വില 103.82 രൂപയായി. ഡീസൽ വില 96.47 രൂപയിൽ തന്നെ തുടരുന്നു. കൊച്ചിയിൽ പെട്രോൾ വില 102.06 രൂപയിലേക്ക് ഉയർന്നു. ഡീസലിന്റെ വിലയിൽ മാറ്റമില്ലാത്തതിനാൽ 94.82 രൂപയായി തന്നെ നിൽരക്കുന്നു. കോഴിക്കോട് പെട്രോൾ വില 102.26 രൂപയായി. ഡീസൽ വില കൂടാത്തതിനാൽ 95 രൂപ 03 പൈസയുമാണ് കോഴിക്കോട്ടെ ഇന്ധന വില.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News