വയനാട്ടിൽ 16 വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

ദേഹാസ്വാസ്ഥ്യത്തിന് കാരണം ഭക്ഷ്യ വിഷബാധയാണോയെന്ന് പരിശോധിച്ച് വരികെയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 04:13 PM IST
  • മറ്റ് വിദ്യാർത്ഥികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ഇവരുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
  • മാനന്തവാടി മെഡിക്കൽ കോളജിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
  • നിലവിൽ വിദ്യാർഥികളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും തൃപ്തികരമാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
    ദേഹാസ്വാസ്ഥ്യത്തിന് കാരണം ഭക്ഷ്യ വിഷബാധയാണോയെന്ന് പരിശോധിച്ച് വരികെയാണ്.
വയനാട്ടിൽ 16 വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

മാനന്തവാടി : വയനാട്ടിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 16 വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് വിദ്യാർത്ഥികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ഇവരുടെ  ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  മാനന്തവാടി മെഡിക്കൽ കോളജിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവിൽ വിദ്യാർഥികളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും തൃപ്തികരമാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തിന് കാരണം ഭക്ഷ്യ വിഷബാധയാണോയെന്ന് പരിശോധിച്ച് വരികെയാണ്. നല്ലൂർനാട്ടിലെ അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കാണ് ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടായിരിക്കുന്നത്.

ALSO READ: കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ; സ്കൂളുകളിൽ മിന്നൽ പരിശോധന നടത്തി മന്ത്രിമാർ

ഈ വിദ്യാർഥികൾ എല്ലാം തന്നെ സ്കൂളിൽ താമസിച്ച് പഠിക്കുന്നവരാണ്. ഇന്ന്, ജൂൺ 27 ന് രാവിലെ അസംബ്ലിയിൽ വിദ്യാർഥികൾ തലകറങ്ങി വീഴുകയായിരുന്നു. വിദ്യാർഥികൾ എല്ലാവരും തന്നെ സ്കൂളിലെ പ്രഭാത ഭക്ഷണം മാത്രമാണ് കഴിച്ചിട്ടുള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഞായറാഴ്ച വീട്ടിൽ നിന്ന് വന്നപ്പോൾ കൊണ്ട് വന്ന ഭക്ഷണം ഒരുമിച്ച് കഴിച്ചതാണ് കാരണമെന്നും സംശയമുണ്ട്.

കുട്ടികൾക്ക്  ദേഹാസ്വാസ്ഥ്യം ഉണ്ടാകാൻ കാരണമെന്താണെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡോക്ടർമാർ കുട്ടികളെ പരിശോധിച്ച് വരികെയാണ്.  ഭക്ഷ്യ വിഷബാധയാണോയെന്ന കാര്യത്തിൽ വ്യക്തത വരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ചില സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയുണ്ടായി എന്ന സംശയത്തെ തുടർന്ന്   ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ സംയുക്ത സമിതി ജൂൺ 6 ന് പരിശോധന നടത്തിയിരുന്നു. ദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മന്ത്രിമാരും ഉദ്യോഗസ്ഥരും വിവിധ സ്കൂളുകളിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. തിരുവനന്തപുരം പൂജപ്പുര ഗവ. യുപി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കോഴിക്കോട് സിവിൽ സ്റ്റേഷൻ ഗവ. യുപിഎസിൽ ജി ആർ അനിലും പരിശോധന നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News