Sabarimala: രണ്ട് വർഷത്തിന് ശേഷം സന്നിധാനത്ത് വീണ്ടും വിഷു പുലരിയിൽ ഭക്തജന തിരക്ക്

ഭക്തർക്ക് വിഷുക്കണിയുടെ പുണ്യ ദർശനമേകി ശബരിമല സന്നിധാനം. അയ്യനെ ദർശിച്ച വിഷുക്കണിയും കൈനീട്ടവും വാങ്ങി ഭക്തർ. മേടമാസ പൂജകൾക്ക് ശേഷം ഏപ്രിൽ 18ന് ഹരിവരാസനം പാടി നട അടയ്ക്കും.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 15, 2022, 03:13 PM IST
  • ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ച തോടെ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപെടുന്നത്.
  • പുലർച്ചെ നാലിന് നട തുറന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയും ചേർന്ന് നെയ് വിളക്ക് തെളിയിച്ച് ആദ്യം അയ്യപ്പനെ വിഷുക്കണി കാണിച്ചു.
  • മേടമാസ പൂജകൾ പൂർത്തിയാക്കി 18 ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും.
Sabarimala: രണ്ട് വർഷത്തിന് ശേഷം സന്നിധാനത്ത് വീണ്ടും വിഷു പുലരിയിൽ ഭക്തജന തിരക്ക്

സന്നിധാനം: ഭക്തർക്ക് ദർശന സായൂജ്യമേകി ശബരിമലയിൽ വിഷുക്കണി ദർശനം. പുലർച്ചെ 4 മുതൽ 7വരെയായിരുന്നു കണി ദർശനം. തന്ത്രിയും മേൽശാന്തിയും  തീർത്ഥാടകർക്ക് വിഷുക്കൈനീട്ടം നൽകി.  ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ച തോടെ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപെടുന്നത്.

പുലർച്ചെ നാലിന് നട തുറന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയും ചേർന്ന് നെയ് വിളക്ക് തെളിയിച്ച് ആദ്യം അയ്യപ്പനെ വിഷുക്കണി കാണിച്ചു. തുടർന്ന് തീർത്ഥാടകരും കണി ദർശിച്ചു പിന്നിട് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷു കൈനീട്ടം നൽകി. 

Read Also: പീഡാനുഭവത്തിന്റെയും കാൽവരിയിലെ കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ; ഇന്ന് ദുഃഖവെള്ളി

സമൃദ്ധിയുടെ നല്ല നാളുകൾക്കായി  അയ്യപ്പ ദർശനം നടത്തിയാണ് തീർത്ഥാടകരുടെ മലയിറക്കം. തീർത്ഥാടകരുടെ നിയന്ത്രണത്തിൽ കൂടുതൽ ഇളവ്  ലഭിച്ചതോടെ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപെടുന്നത്. മേടമാസ പൂജകൾ പൂർത്തിയാക്കി 18 ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News