ചെന്നൈ: കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടി തമിഴ്‌നാട് സർക്കാർ. വിദ്യാർത്ഥികൾക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റും വാക്‌സിൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
കേരളത്തിലെ കൊവിഡ് (Covid19) വ്യാപനം കണക്കിലെടുത്തും നാളെ ക്ലാസുകൾ ആരംഭിക്കാനിരിക്കെയുമാണ് ഈ പുതിയ നിബന്ധന. സർക്കാർ നിർദ്ദേശം അധികൃതർക്ക് നൽകിയിട്ടുണ്ട്.
മൂന്ന് ദിവസത്തിനുള്ളിൽ എടുത്തിട്ടുള്ള നെഗറ്റീവ് ആർടിപിസിആർ ഫലമാണ് വേണ്ടത്. മാത്രമല്ല വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും നിർദ്ദേശമുണ്ട്. പക്ഷേ നിർദ്ദേശങ്ങൾ ഏത് രീതിയിൽ നടപ്പാക്കും എന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്.
തമിഴ്‌നാടിന് പുറമെ കർണാടകയും കേരളത്തിൽ നിന്നും എത്തുന്നവർക്ക് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഇതിനിടയിൽ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കേരളത്തിൽ ഇന്നലെ മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു.
Also Read: New Covid variant C.1.2; വാക്സിൻ പ്രതിരോധത്തെ മറികടക്കുന്ന കൂടുതൽ അപകടകാരിയായ വകഭേദമെന്ന് ഗവേഷകർ
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്നാട്ടിൽ (Tamil Nadu) സെപ്റ്റംബർ 15 വരെ നിയന്ത്രണങ്ങൾ നീട്ടിയിട്ടുണ്ട്. മാത്രമല്ല കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...