കണ്ണൂർ: ലോട്ടറി ടിക്കറ്റ് എടുക്കുന്നവർക്ക് അത് നാളെയുടെ ഒരു പ്രതീക്ഷയാണ്. എന്നാൽ ലോട്ടറി ഭാഗ്യ പരീക്ഷണം ഹരമായി കൊണ്ടു നടക്കുന്ന ഒരാളുണ്ട് കണ്ണൂരിൽ. പയ്യന്നൂർ കരിവെള്ളൂരിന് സമീപം വെള്ളച്ചാല്‍ സ്വദേശി പി പി രാഘവൻ. പതിറ്റാണ്ടുകളായി തുടരുന്ന ശീലത്തിനായി ഇദ്ദേഹം ചെലവഴിച്ചത് അര കോടിയോളം രൂപയാണ്.
സമ്മാനങ്ങൾ അടിച്ചാലും അടിച്ചില്ലെങ്കിലും ലോട്ടറി പലർക്കും ഹരമാണ്. ഇടക്കൊന്നു സമ്മാനം അടിച്ചാൽ പിന്നെ പറയുകയും വേണ്ട. എന്നാൽ എടുത്ത ലോട്ടറി ടിക്കറ്റുകൾ വീട്ടുകാർ കാണാതിരിക്കാൻ സൂക്ഷിച്ചു വെക്കുക എന്നത് അപൂർവമായൊരു കാര്യമാണ്. ഇക്കാര്യത്തിൽ വേറിട്ട രീതിയാണ് വെള്ളച്ചാലിലെ പി. പി. രാഘവന്റേത്.
Read Also: AKG Centre attack: എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന് പോലീസ് കസ്റ്റഡിയില്‍
മൂന്ന് പതിറ്റാണ്ടായി താനെടുക്കുന്ന ലോട്ടറികളെല്ലാം സൂക്ഷിച്ച് വെക്കുകയാണ് ഇദ്ദേഹം. 1967 ൽ തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് രാഘവൻ ലോട്ടറി ടിക്കറ്റ് എടുത്തു തുടങ്ങുന്നത്. വല്ലപ്പോഴും മാത്രമായിരുന്ന ലോട്ടറി എടുപ്പ് പിന്നീട് ഒരു ഹരമായി മാറി. 90 ന് ശേഷം എടുത്ത ടിക്കറ്റ്കളുടെ മാത്രം കണക്കെടുത്താൽ അരക്കോടിയോളം വരും.
ഒരു ദിവസം ചുരുങ്ങിയത് 10 ടിക്കറ്റ് എങ്കിലും എടുക്കും. ലാഭനഷ്ട കണക്ക് നോക്കാറില്ല. തന്റെ ജീവിത സമ്പാദ്യം മുഴുവൻ ലോട്ടറി ടിക്കറ്റുകൾ എടുക്കാനാണ് രാഘവൻ ചെലവഴിച്ചത്. ഇക്കാര്യത്തിൽ ആരുടെ ഉപദേശവും ഇദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. ആര് എന്തു പറഞ്ഞാലും ഇനിയും ലോട്ടറി ടിക്കറ്റുകൾ എടുക്കാൻ തന്നെയാണ് രാഘവന്റെ തീരുമാനം. എന്നാൽ മറ്റുള്ളവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഇദ്ദേഹം പറയുന്നു.
Read Also: Actress Attack Case: നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് തിരിച്ചടി, വിചാരണ കോടതി മാറ്റില്ല
സമ്മാനം ലഭിച്ച ടിക്കറ്റുകൾ പോലെ തന്നെ പ്രിയങ്കരമാണ് രാഘവന് സമ്മാനം ലഭിക്കാത്ത ടിക്കറ്റുകളും. ഇക്കാലയളവിനുള്ളിൽ എടുത്ത ടിക്കറ്റുകൾ എല്ലാം വീട്ടിൽ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട് ഇദ്ദേഹം. ഒരുപക്ഷേ ഇതു മാത്രമാണ് ഇത്രയും കാലത്തെ ഇദ്ദേഹത്തിന്റെ സമ്പാദ്യവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...