Puthuppally By-Election : ഡൽഹിയിൽ കൈകോർത്ത സിപിഎമ്മും-കോൺഗ്രസും പുതുപ്പള്ളിയിലെ ജനങ്ങളെ പറ്റിക്കുകയാണ്; കേന്ദ്രമന്ത്രി വി. മുരളീധരൻ

കേന്ദ്രം കേരളത്തിന് നൽകിയ പണം പലയിടത്തും വിനയോഗിച്ചിട്ടില്ലയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

Written by - Zee Malayalam News Desk | Last Updated : Sep 2, 2023, 05:56 PM IST
  • ന്ദ്രം എവിടെയാണ് കേരളത്തെ ഞെരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണം.
  • എന്നാൽ കേന്ദ്രത്തോട് കണക്ക് ചോദിച്ച് കൃഷിമന്ത്രി പണം ആവശ്യപ്പെട്ടത്?
  • \പണം ചോദിച്ചിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കൃഷി മന്ത്രി പുറത്ത് വിടാൻ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
Puthuppally By-Election : ഡൽഹിയിൽ കൈകോർത്ത സിപിഎമ്മും-കോൺഗ്രസും പുതുപ്പള്ളിയിലെ ജനങ്ങളെ പറ്റിക്കുകയാണ്; കേന്ദ്രമന്ത്രി വി. മുരളീധരൻ

കോട്ടയം : ഡൽഹിയിൽ കൈകോർത്ത കോൺഗ്രസും സിപിഎമ്മും പുതുപ്പള്ളിയിൽ പരസ്പരം മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സഹകരണാത്മക പ്രതിപക്ഷം പുതുപ്പള്ളിയില്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന് വി മുരളീധരൻ പറഞ്ഞു. പുതുപ്പളളിയില്‍ എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന്റെ പ്രചാരണത്തെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

അതേസമയം കേന്ദ്രം എവിടെയാണ് കേരളത്തെ ഞെരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണം. എന്നാൽ കേന്ദ്രത്തോട് കണക്ക് ചോദിച്ച് കൃഷിമന്ത്രി പണം ആവശ്യപ്പെട്ടത്? പണം ചോദിച്ചിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കൃഷി മന്ത്രി പുറത്ത് വിടാൻ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ALSO READ : Puthuppally By Election 2023: ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി അനു​ഗ്രഹം വാങ്ങി, പ്രവർത്തകർക്കൊപ്പം കാൽനടയായെത്തി; ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു

മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററില്‍ പോകാൻ സാമ്പത്തിക പ്രതിസന്ധിയില്ല. എന്നിട്ട് കേന്ദ്രം തന്നില്ല എന്നതാണ് സമീപനം. കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ പണം പലയിടത്തും വിനിയോഗിക്കപ്പെട്ടിട്ടില്ലെന്നും വി മുരളീധരൻ  പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News