കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി കോൺഗ്രസ്സിൽ നിന്നെന്ന് സൂചന. വമ്പൻ രാഷ്ട്രീയ നീക്കമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നൊലെ എൽഡിഎഫ് മുന്നോട്ട് വെക്കുന്നതെന്നാണ് സൂചന. തദ്ദേശ സ്ഥാപന പ്രതിനിധിയായിരിക്കും ഇതെന്നാണ് സൂചന. ഇദ്ദേഹം ജില്ലാ പഞ്ചായത്തംഗമാണെന്നാണ് സൂചന. സിപിഎം ഇദ്ദേഹവുമായി ചർച്ച തുടങ്ങിയെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്തായാലും വിശദീകരണം എന്ന നിലയിൽ വ്യാഴാഴ്ച രാവിലെ വാർത്താ സമ്മേളനം വിളിക്കുമെന്ന് നേതാവ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹം ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തതനാണെന്നും സൂചനയുണ്ട്. അവസാന സമയത്തെ സിപിഎമ്മിൻറെ തിരഞ്ഞെടുപ്പ് തന്ത്രം കോൺഗ്രസ്സിന് ക്ഷീണമുണ്ടാക്കുമോ എന്ന് കണ്ടറിയണം. എന്നാൽ ശനിയാഴ്ചയായിരിക്കും എൽഡിഎഫ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു എന്നാണ് സൂചന. ഇതിനായി രണ്ട് കോൺഗ്രസ്സ് നേതാക്കളെയാണ് സിപിഎം സമീപിക്കുന്നതെന്നും സൂചനയുണ്ട്.
സെപ്റ്റംബര്‍ 5-നാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ്. സെപ്റ്റംബര്‍ 8-നാണ് വോട്ടെണ്ണല്‍. ഓഗസ്റ്റ് 17 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുകെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനാണ് ഡൽഹിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഏറെ അപ്രതീക്ഷിതമായിട്ടാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ഉള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിപ്പ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...