ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ ആക്രമണം

ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ജീ​ഷ്, കു​ത്തി​യ​തോ​ട് സ്‌​റ്റേ​ഷ​നി​ലെ വി​ജേ​ഷ് എ​ന്നി​വ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.  

Written by - Zee Malayalam News Desk | Last Updated : Jan 5, 2021, 02:58 PM IST
  • ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ജീ​ഷ്, കു​ത്തി​യ​തോ​ട് സ്‌​റ്റേ​ഷ​നി​ലെ വി​ജേ​ഷ് എ​ന്നി​വ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ ആക്രമണം

ആലപ്പുഴ: ആലപ്പുഴ ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം (Police Attacked). ആ​ല​പ്പു​ഴ (Alappuzha) സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പൊലീസുകാരനായ സ​ജീ​ഷ്, കു​ത്തി​യ​തോ​ട് സ്‌റ്റേ​ഷ​നി​ലെ പോലീസുകാരൻ വി​ജേ​ഷ് എ​ന്നി​വ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.  കേസിലെ പ്രതിയെ പിടികൂടാൻ പോയപ്പോഴായിരുന്നു സജീഷിന് (Sajeesh) വെട്ടേറ്റത്.  സജീഷിന്റെ കൈപ്പത്തിയ്ക്കാണ് വെട്ടേറ്റത്. വധശ്രമ കേസിലെ പ്രതിയെ പിടികൂടാനാൻ പോയ സജീഷിനെയാണ് പ്രതിയായ ലിനോജ് വെട്ടിപ്പരിക്കേൽപ്പിച്ചത്.  സജീഷിന്റെ ഇരുകൈകളിലും ഇരുപത്തിനാലോളം തുന്നലുകൾ ഉണ്ട് എന്നാണ് റിപ്പോർട്ട്.  സൗത്ത് സിഐയുടെ നേതൃത്വത്തിൽ ലിനോജിനെ പിടികൂടിയിട്ടുണ്ട്.   

Also Read: അതിതീവ്ര വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു

കൊടുംതുരുത്തിയിൽ രണ്ടുപേർ തമ്മിലുള്ള അടിപിടി പരിഹരിക്കാൻ പോയപ്പോഴാണ് വിജേഷിന് (Vijeesh) കുത്തേറ്റത്.  വിജേഷിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ഇരുവരും ആശുപത്രിയിലാണ്. സഹോദരൻമാർ തമ്മിലുള്ള തർക്കം അന്വേഷിക്കാനാണ് വിജേഷ് പോയത്.  വിജേഷിനെ കുത്തിയ പ്രതിയായ കപിൽ ഷാജിക്കായി അന്വേഷണം നടത്തുന്നുണ്ട്. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy

Trending News