കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ്ലൈൻ PM Modi ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ഇന്ന് രാവിലെ 11 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഈ പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം.    

Written by - Zee Malayalam News Desk | Last Updated : Jan 5, 2021, 03:00 PM IST
  • ഗെയിൽ ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ്.
  • 2013ല്‍ ആരംഭിച്ച ഈ പദ്ധതി നിരവധി എതിര്‍പ്പുകള്‍ മറികടന്ന് 2016 മുതൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.
കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ്ലൈൻ PM Modi ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

കൊച്ചി:  കൊച്ചിയിൽ നിന്നും മംഗളൂരുവിലേക്കുള്ള ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (LNG) പൈപ്പ്ലൈന്‍ ഇന്ന് രാവിലെ 11 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) രാജ്യത്തിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം.  2013ല്‍ ആരംഭിച്ച ഈ പദ്ധതി നിരവധി എതിര്‍പ്പുകള്‍ മറികടന്ന് 2016 മുതൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan), കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീല്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ എന്നിവര്‍ ഓൺലൈൻ ആയി ചടങ്ങില്‍ പങ്കെടുക്കും.

Also Read: 70 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എലിന്റെ പുതിയ Ghar Wapasi Plan 

ഗെയിൽ (Gail) ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ്.  പദ്ധതിയിൽ വിതരണം, എല്‍പിജി ഉത്പാദനം, വിപണനം, എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് എന്നിവ ഉള്‍പ്പെടും.  രാജ്യത്ത് 6,700 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ നിര്‍മാണം നടത്തിവരികയാണ്. 70 ശതമാനം വിപണി പങ്കാളിത്തമാണ് ഗെയിലിന് വാതക വിതരണത്തില്‍ ഉള്ളത്. 

കേരളത്തിലും (Kerala) കര്‍ണാടകത്തിലും (Karnataka) പരിസ്ഥിതി സൗഹൃദ ഇന്ധനം വ്യാപകമാക്കുന്നതില്‍ സുപ്രധാന നാഴികക്കല്ല് ആയിട്ടുള്ള പദ്ധതിയാണിത്. വൈപ്പിനിലെ എല്‍എന്‍ജി (LNG) ടെര്‍മിനലില്‍ നിന്നുള്ള വാതകം എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് വഴി ദക്ഷിണ കര്‍ണാടകയിലെ മംഗളൂരിലെത്തും.

444 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ ദൈർഘ്യം.  പെട്രോകെമിക്കല്‍, ഊര്‍ജ്ജം, രാസവളമേഖലകള്‍ എന്നിവയ്ക്ക് സംശുദ്ധമായ ഇന്ധനമാണ് ഇത് വഴി ലഭിക്കുക. വാതകാധിഷ്ടിത വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും കേരളത്തിന്റെയും കര്‍ണാടകയുടേയും (Karnataka) സാമ്പത്തിക വളര്‍ച്ചയ്ക്ക് ഈ പദ്ധതി വഴിയൊരുക്കും എന്നാണ് പ്രതിക്ഷ. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy

Trending News