Sabarimala Pilgrimage 2024: ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത

Sabarimala Pilgrimage: ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർപ്പെട്ടതിന്റെ വാർഷികമാണ്. ഈ പശ്ചാത്തലത്തിലാണ് ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 6, 2024, 02:53 PM IST
  • സുരക്ഷയ്ക്കായി സോപാനത്ത് കൂടുതൽ പോലീസ് സേനാം​ഗങ്ങളെ വിന്യസിച്ചു
  • സന്നിധാനവും പരിസരവും 17 അം​ഗ കമാൻഡോ ടീമിന്റെ നിയന്ത്രണത്തിലാകും
Sabarimala Pilgrimage 2024: ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത

പത്തനംതിട്ട: ശബരിമലയിൽ കനത്ത സുരക്ഷയേർപ്പെടുത്തി പോലീസും കേന്ദ്ര സേനയും. ഡിസംബർ ആറ് മുൻനിർത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പമ്പ മുതൽ ശബരിമല വരെ അതീവ ജാ​ഗ്രതയിലാണുള്ളത്. ബൈനോക്കുലർ മോണിറ്ററിങ്ങിന് പുറമേ 17 അംഗ കമാൻഡോ ടീമിന്റെ നിയന്ത്രണത്തിൽ ആകും സന്നിധാനവും പരിസരവും. സോപാനത്ത് കൂടുതൽ പോലീസ് സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചു.

ALSO READ: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന; വിമ‍ർശനവുമായി ഹൈക്കോടതി

പൊലീസുകാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ 900 പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉള്ളത്. പമ്പ മുതൽ സന്നിധാനം വരെ വിവിധ സ്ഥലങ്ങളിലായി ബോംബ് സ്ക്വാഡിന്റെയും ഫയർഫോഴ്സിന്റെയും പ്രത്യേക പരിശോധനയുണ്ടാകും. ശബരിമലയിലെ ജീവനക്കാരോട് കർശനമായി തിരിച്ചറിയൽ രേഖകൾ ധരിക്കണമെന്ന് നിർദേശം നൽകി.

സന്നിധാനം മുതൽ മാളികപ്പുറം വരെ ഭക്തർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വിവിധ സേനാംഗങ്ങളുടെ നേതൃത്വത്തിൽ സന്നിധാനത്തും പരിസരപ്രദേശത്തും റൂട്ട് മാർച്ച് നടത്തി. ഇതിന് പുറമേ ഡ്രോൺ പരിശോധനയും നടക്കും. ബാബറി മസ്ജിദ് തകർപ്പെട്ടതിന്റെ വാർഷികമായതിനാലാണ് ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News