Smuggling Case: ബാഗിനുള്ളിൽ ജീവനുള്ള 4 ഗിബ്ബണുകൾ; മലേഷ്യയിൽ നിന്നെത്തിയ 2 പേർ അറസ്റ്റിൽ

Smuggling Case: വന്യജീവി സംരക്ഷണ പട്ടികയിലുള്ള ഗിബ്ബൺസിനെ കടത്തുന്നത് കുറ്റകരമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 22, 2024, 02:41 PM IST
  • ട്രോളി ബാഗിലിട്ടാണ് ഗിബ്ബണിനെ കൊണ്ടുവന്നത്
  • മലേഷ്യയിലെ ക്വലാലമ്പൂരിൽ നിന്ന് വന്ന യാത്രക്കാരുടെ ബാഗിലാണ് ഗിബ്ബണിനെ കണ്ടെത്തിയത്
Smuggling Case: ബാഗിനുള്ളിൽ ജീവനുള്ള 4 ഗിബ്ബണുകൾ; മലേഷ്യയിൽ നിന്നെത്തിയ 2 പേർ അറസ്റ്റിൽ

വിമാനത്താവളത്തില്‍ എത്തിയ രണ്ടുപേരുടെ ബാഗുകള്‍ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ജീവനുള്ള നാല് ഗിബ്ബണുകൾ.  ബെംഗളൂരു വിമാനത്താവളത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ട്രോളി ബാഗിലിട്ടാണ് ജീവനുള്ള നാല് ഗിബ്ബണിനെ കൊണ്ടുവന്നത്. വന്യജീവി സംരക്ഷണ പട്ടികയിലുള്ള ഗിബ്ബൺസിനെ കടത്തുന്നത് കുറ്റകരമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മലേഷ്യയിലെ ക്വലാലമ്പൂരിൽ നിന്ന് വന്ന രണ്ട് യാത്രക്കാരുടെ ബാഗുകളിൽ നാല് ഗിബ്ബണുകളാണ് ഉണ്ടായിരുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇരു യാത്രക്കാരെയും അറസ്റ്റ് ചെയ്തു. വീടുകളിൽ അപൂർവ്വ വിദേശ മൃഗങ്ങളെ വളർത്താൻ താത്പര്യപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. അതുകൊണ്ടുതന്നെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ഉൾപ്പെടെ വിമാന മാർഗം കടത്തുന്ന സംഭവങ്ങളും ഇപ്പോൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Also read- Kanjirapalli Double Murder: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

അപൂർവയിനം മൃഗങ്ങളെ കടത്തുന്നത് ബംഗളൂരു വിമാനത്താവളത്തിൽ ഇതിന് മുൻപും പിടികൂടിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന 40 അപൂർവ മൃഗങ്ങളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയത് പിടികൂടിയത് കഴിഞ്ഞ മാസമാണ്. ആൽഡാബ്ര ആമകൾ, ഇഗ്വാനകൾ, ആൽബിനോ വവ്വാലുകൾ എന്നിവയുൾപ്പെടെ 24 മൃഗങ്ങളാണ് ആദ്യ ബാഗിൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ ബാഗിൽ ലുട്ടിനോ ഇഗ്വാനകൾ, ഗിബ്ബൺസ്, അമേരിക്കൻ ചീങ്കണ്ണികൾ തുടങ്ങി 16 ജീവികൾ ഉണ്ടായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News