Pinarayi Vijayan: പെലെയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹമെന്നാണ് മുഖ്യമന്ത്രി കുറിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 11:48 AM IST
  • പെലെയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
  • ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ്
Pinarayi Vijayan: പെലെയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമാണെന്നാണ് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചത്.  വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കുറിച്ചു. 
പെലെയുടെ വിയോഗം അതീവ ദുഃഖകരമാണെന്നും ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മരണമുണ്ടാകില്ലയെന്നും. വിസ്മരിക്കാനാകാത്ത സാന്നിദ്ധ്യമായി പെലെ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി കുറിച്ചിട്ടുണ്ട്.  

Also Read: ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News