ഒരു തീവ്രവാദ പ്രസ്ഥാനത്തെപ്പോലും എതിര്‍ത്ത് പറയാന്‍ മടിക്കുന്ന ഭരണാധികാരികളുടെ മാനസിക നില അപകടമാണ്.'-പിസി ജോര്‍ജ്

സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാനുള്ള മര്യാദ കേരള സർക്കാർ കാണിച്ചില്ല

Written by - Zee Malayalam News Desk | Last Updated : May 16, 2021, 06:10 PM IST
  • കേരളം പട്ടിണിയില്ലാതെ പ്രവാസികളായ സഹോദരി-സഹോദരന്മാര്‍ ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ്.
  • അല്ലാതെ പിണറായിയുടെ കിറ്റ് കൊണ്ടല്ല…
  • ഒരു കിറ്റുകൊണ്ടൊന്നും പട്ടിണി പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തീവ്രവാദ പ്രസ്ഥാനത്തെപ്പോലും എതിര്‍ത്ത് പറയാന്‍ മടിക്കുന്ന ഭരണാധികാരികളുടെ മാനസിക നില അപകടമാണ്.'-പിസി ജോര്‍ജ്

ഇടുക്കി: പിണറായി വിജയനെതിരെ (Pinarayi vijayan) രൂക്ഷ വിമർശനവുമായി പി.സി ജോർജ്ജ് (Pc George). ഇസ്രായേലിൽ ഹമാസിൻറെ ഭീകരാക്രമണത്തിൽ മരിച്ച  മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്റെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച്‌ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാനുള്ള മര്യാദ കേരള സർക്കാർ കാണിച്ചില്ല.ഒരു  പ്രവർത്തകനെന്ന നിലയിൽ അതീവ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു തീവ്രവാദ പ്രസ്ഥാനത്തെ പോലും എതിർത്ത് പറയാൻ മടിക്കുന്ന തലത്തിലേക്ക് ഭരണാധികാരികൾ മാറുന്നത് അപകടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ : മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി രാജ്ഭവനിലെത്തി ​ഗവർണറെ കണ്ടു

അതിഭീകരമായ തീവ്രവാദി ആക്രമണത്തിൽ സൌമ്യ കൊലചെയ്യപ്പെട്ട സംഭവം മനസാക്ഷിയുള്ള എല്ലാ ഭാരതീയരെയും വേദനിപ്പിച്ചിട്ടുണ്ട്. അതിലൊരു സംശയവും വേണ്ടെന്നും ആത്മാവിന് നിത്യശാന്തി നേരുകയാണെന്നും പി.സി ജോർജ്ജ് പറഞ്ഞു. ആ സഹോദരിയുടെ ഭര്‍ത്താവ് സന്തോഷിനോടും, മാതാപിതാക്കളോടും ബന്ധുക്കളോടുമെല്ലാം എന്റെ അനുശോചനം അറിയിക്കുകയാണ്-അദ്ദേഹം പറഞ്ഞു.

ALSO READ: Covid Updates India: രാജ്യത്ത് 3.26 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; മരണ നിരക്കിൽ നേരിയ ഇടിവ്

കേരളം ഇന്ന് പട്ടിണിയില്ലാതെ പോകുന്നത് നമ്മുടെ പ്രവാസികളായ സഹോദരി-സഹോദരന്മാര്‍ ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ്. അല്ലാതെ പിണറായിയുടെ കിറ്റ് കൊണ്ടല്ല…ഒരു കിറ്റുകൊണ്ടൊന്നും പട്ടിണി പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News