Kannur വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1514 ​ഗ്രാം സ്വർണമാണ് പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Apr 11, 2021, 04:53 PM IST
  • കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
  • സ്വർണം പിടികൂടിയത് കോഴിക്കോട് സ്വദേശിയിൽ നിന്ന്
  • ഒഞ്ചിയം സ്വദേശി കുഞ്ഞബ്ദുള്ളയെ അറസ്റ്റ് ചെയ്തു
  • 1514 ഗ്രാം സ്വർണമാണ് പിടികൂടിയത്
Kannur വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം (GOLD) പിടികൂടിയത്. 1514 ​ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്ദുള്ളയെ കസ്റ്റഡിയിലെടുത്തു. എമ‍‍ർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിലും സ്വർണം പിടികൂടിയിരുന്നു. ഒരു കിലോ സ്വർണമാണ് പിടികൂടിയത്. ട്രോളി ബാ​ഗിന്റെ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധനയാണ് നടത്തുന്നത്. എയർപോർട്ട് ഇന്റലിജൻസും കസ്റ്റംസും സംയുക്തമായാണ് പരിശോധനകൾ നടത്തുന്നത്.

ALSO READ: ട്രോളി ബാഗിന്റെ ഫ്രെയിമിനുള്ളില്‍ സ്വർണ്ണം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടെത്തിയത് സ്വർണ്ണക്കടത്തിൻറെ മറ്റൊരു മുഖം

അതേസമയം സ്വർണക്കടത്തിന്റെ ഇടനിലക്കാരെ കണ്ടെത്താനുള്ള അന്വേഷണവും കസ്റ്റംസും രഹസ്യാന്വേഷണ വിഭാ​ഗവും നടത്തുന്നുണ്ട്. വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് തടയാൻ ശക്തമായ പരിശോധനയാണ് നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News