K Muraleedharan: പീഡനക്കാരെയും അഴിമതിക്കാരെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് കെ.മുരളീധരൻ; മുകേഷിനെതിരെ രാപ്പകൽ സമരം

Mukesh MLA: പീഡനക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണെന്ന് കെ മുരളീധരൻ പറഞ്ഞു. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നാണ് കോൺ​ഗ്രസ് നിലപാട്.

Written by - Zee Malayalam News Desk | Last Updated : Sep 3, 2024, 06:13 PM IST
  • മുഖ്യമന്ത്രിയുടെ വിശ്വസ്തത കൊണ്ടാണ് പലരെയും സ്ഥാനമാനങ്ങളിൽ നിന്നും മാറ്റാതെ സംരക്ഷിക്കുന്നത്
  • ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വിശദവിവരങ്ങൾ അറിയാവുന്ന മുഖ്യമന്ത്രി മുകേഷിനെ സ്ഥാനാർത്ഥിയാക്കിയതിന് മറുപടി പറയണമെന്നും മുരളീധരൻ
K Muraleedharan: പീഡനക്കാരെയും അഴിമതിക്കാരെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് കെ.മുരളീധരൻ; മുകേഷിനെതിരെ രാപ്പകൽ സമരം

തിരുവനന്തപുരം: പീഡനക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് കെ.മുരളീധരൻ. എം മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന രാപ്പകൽ സമരം കൊല്ലം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം എം മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നുവന്നത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിരുന്നു. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന കോൺഗ്രസിന് നിലപാടിന്റെ ഭാഗമായാണ് കോൺഗ്രസ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ രാപ്പകൽ സമരം ആരംഭിച്ചത്.

ALSO READ: 'ഹോട്ടലിൽ വച്ച് മോശമായി പെരുമാറി'; മുകേഷിനെതിരെ വീണ്ടും കേസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വിശദവിവരങ്ങൾ അറിയാവുന്ന മുഖ്യമന്ത്രി മുകേഷിനെ സ്ഥാനാർത്ഥിയാക്കിയതിന് മറുപടി പറയണമെന്ന് മുരളീധരൻ പറഞ്ഞു. പീഡനക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തത കൊണ്ടാണ് പലരെയും സ്ഥാനമാനങ്ങളിൽ നിന്നും മാറ്റാതെ സംരക്ഷിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനവാസ് ഖാൻ, എംഎം നസീർ, സൂരജ് രവി, ഡി ഗീതാ കൃഷ്ണൻ, വിപിന ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, പ്രാക്കുളം സുരേഷ് തുടങ്ങിയ നേതാക്കൾ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News