തിരുവനന്തപുരം: മലപ്പുറത്ത് മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ പരിശോധിച്ചവരിൽ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിയിലുള്ളത്.
അതില്‍ 50 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിൽ ഉള്ളവരാണ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ രാവിലേയും വൈകുന്നേരവും അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നേരത്തെ നടത്തിയ പരിശോധനയിൽ 13 പേരുടെ ഫലം നെഗറ്റീവായിരുന്നു. മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി.
ആരോഗ്യപ്രവർത്തകർ 24 മണിക്കൂറും അതിര്‍ത്തികളില്‍ പരിശോധന നടത്തും. കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, നീലഗിരി, തെങ്കാശി, കന്യാകുമാരി അതിർത്തികളിൽ പരിശോധന ശക്തമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർഥിയായ 23കാരൻ പനി ബാധിച്ച് മരിച്ചത്.
യുവാവിന്റെ സ്രവ പരിശോധനയിൽ പ്രാഥമിക പരിശോധനാഫലം നിപ പോസിറ്റീവായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ നിപ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.