Nipah Virus: നിപയിൽ വീണ്ടും ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്

Nipah Virus Kerala: നിലവിൽ സംസ്ഥാനത്ത് എട്ട് പേരാണ് ചികിത്സയിലുള്ളത്. നിലവിൽ 472 പേർ സമ്പർക്കപ്പട്ടികയിലുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 27, 2024, 09:52 PM IST
  • മലപ്പുറം കളക്ടറേറ്റിൽ നിപല അവലോകന യോ​ഗം ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തി
  • പുതുതായി ഏഴ് പേരാണ് ചികിത്സയിൽ പ്രവേശിച്ചത്
Nipah Virus: നിപയിൽ വീണ്ടും ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് നാല് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതുതായി ഏഴ് പേരാണ് ചികിത്സയിൽ പ്രവേശിച്ചത്. ആകെ എട്ട് പേരാണ് ചികിത്സയിലുള്ളത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിൽ ഉള്ളത്. അതില്‍ 220 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണ്.

ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി മന്ത്രി വ്യക്തമാക്കി. മലപ്പുറം കളക്ടറേറ്റില്‍ നിപ അവലോകന യോ​ഗം ചേർന്നു. ജില്ലയിലെ സ്ഥിതി​ഗതികൾ വിലയിരുത്തി. ആരോ​ഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി യോ​ഗത്തിൽ പങ്കെടുത്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളത് അഞ്ച് പേർ

രണ്ട് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കഴിഞ്ഞ ദിവസം നെ​ഗറ്റീവ് ആയിരുന്നു. ഇതുവരെ ആകെ 72 സാമ്പിളുകളാണ് നെഗറ്റീവായത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവർ ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

21 ദിവസമാണ് ഐസോലേഷന്‍ പിരീഡ്. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മാർ​ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News