നേമം കോച്ച് ടെർമിനൽ പ്രോജെക്ട്; റദ്ദ് ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണം

കൊച്ചുവേളി സാറ്റലൈറ്റ് ടെർമിനലിന്റെയും തിരക്ക് ഒഴിവാക്കാനാണ് നേമത്തു കോച്ച് ടെർമിനൽ വിഭാവനം ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Jun 22, 2022, 08:30 PM IST
  • തമ്പാനൂർ, കൊച്ചുവേളി സ്റ്റേഷനുകളിൽ ഇപ്പോൾ ആവശ്യമായത്ര പ്ലാറ്റുഫോമുകൾ ഇല്ല
  • 2018-19 ലെ ബഡ്ജറ്റിൽ പ്രോജെക്ടിനു വേണ്ടി 77.3 കോടി രൂപ മാറ്റി വെച്ചിരുന്നു
  • അഞ്ചു സ്റ്റേബിളിങ് ലൈനുകളാണ് ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്തിരുന്നത്
നേമം കോച്ച്  ടെർമിനൽ പ്രോജെക്ട്;  റദ്ദ് ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണം

2011-12, 2018-19 എന്നീ വര്‍ഷങ്ങളിലെ കേന്ദ്ര ബഡ്‌ജെറ്റുകളിൽ പ്രഖ്യാപിച്ച നേമം കോച്ച് ടെർമിനൽ ഡെവലപ്മന്റ് പ്രോജെക്ട് റദ്ദാക്കാനുള്ള  കേന്ദ്ര നീക്കം പുനഃ പരിശോധിക്കണമെന്ന് കെ. മുരളീധരൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ചു ആവശ്യപ്പെട്ടു. പീയുഷ് ഗോയൽ റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഈ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങു നടത്തിയിരുന്നു, എന്നാലിപ്പോൾ അപ്രതീക്ഷമായി പദ്ധതി റദ്ദാക്കിയിരിക്കുകയാണ്. 

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെയും കൊച്ചുവേളി സാറ്റലൈറ്റ് ടെർമിനലിന്റെയും തിരക്ക് ഒഴിവാക്കാനാണ് നേമത്തു കോച്ച് ടെർമിനൽ വിഭാവനം ചെയ്തത്. തമ്പാനൂർ, കൊച്ചുവേളി സ്റ്റേഷനുകളിൽ ഇപ്പോൾ ആവശ്യമായത്ര പ്ലാറ്റുഫോമുകൾ ഇല്ല. 2018-19 ലെ ബഡ്ജറ്റിൽ പ്രോജെക്ടിനു വേണ്ടി 77.3 കോടി രൂപ മാറ്റി വെച്ചിരുന്നു. അഞ്ചു സ്റ്റേബിളിങ് ലൈനുകളാണ് ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്തിരുന്നത്. 

ഈ സാഹചര്യത്തിൽ നേമം കോച്ച് ടെർമിനൽ പദ്ധതി നടപ്പിലാക്കണമെന്ന് കെ. മുരളീധരൻ എം.പി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം കോവിഡ് കാലത്തു നിർത്തലാക്കിയ എക്സ്പ്രസ് ട്രെയിനുകളും ട്രെയിൻ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു. ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. സിൽവർ ലൈൻ പദ്ധതിക്ക് അന്തിമ അനുമതി കേന്ദ്ര സർക്കാർ നൽകിയിട്ടില്ലെന്നും മന്ത്രി, മുരളീധരനെ അറിയിച്ചു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News