Negligence in Organ Surgery at kozhikode: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്: കുട്ടിയുടെ നാവിന് പ്രശ്‌നമുണ്ടായിരുന്നു; സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്

Kozhikode Medical College: കുട്ടിയുടെ നാവിന് പ്രശ്നമുണ്ടായിരുന്നുവെന്നും എന്നാൽ ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായി വാക്കാലെങ്കിലും കുട്ടിയുടെ മാതാപിതാക്കളോട് അത് പറയണമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 18, 2024, 01:54 PM IST
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ചികിത്സ ചെയ്ത സംഭവത്തിൽ മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്.
Negligence in Organ Surgery at kozhikode: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്: കുട്ടിയുടെ നാവിന് പ്രശ്‌നമുണ്ടായിരുന്നു; സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ചികിത്സ ചെയ്ത സംഭവത്തിൽ മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്. കുട്ടിയുടെ നാവിന് പ്രശ്നമുണ്ടായിരുന്നുവെന്നും എന്നാൽ ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായി വാക്കാലെങ്കിലും കുട്ടിയുടെ മാതാപിതാക്കളോട് അത് പറയണമായിരുന്നു. എന്നാൽ അത് ചെയ്യാതെ ശസ്ത്രക്രിയ നടത്തിയത് ‍ഡോക്ടറുടെ ഭാ​ഗത്തു നിന്ന് സംഭവിച്ച ​ഗുരുതരമായ വീഴ്ച്ചയാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 

ALSO READ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും, 3 ജില്ലകളിൽ നാളെ റെഡ് അലർട്ട്

ഡോക്ടർക്ക് വീഴ്ച പറ്റിയതാണെന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ട്. ആശുപത്രി സൂപ്രണ്ട് പ്രിൻസിപ്പലിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. അതേസമയം റിപ്പോർട്ടിൽ അനുഭവ പരിചയമുള്ള ഡോക്ടർ എന്ന പരാമർശം ഉണ്ട്. ഇത്രനാൾ അദ്ദേഹം നടത്തിയ സേവന മികവും ശസ്ത്രക്രിയകളും കണക്കിലെടുത്ത് വലിയ നടപടി സ്വീകരിക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു. മെഡിക്കൽ കോളജ് എസിപി ലീവായ സാഹചര്യത്തിൽ കേസ് ടൗൺ എസിപിയാണ് അന്വേഷിക്കുന്നത്. മെഡിക്കൽ കോളജ് എസിപി ചാർജ് എടുത്തതിന് ശേഷം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News