കോട്ടയം: വായനാ ദിനത്തിൽ കോട്ടയത്തെ കുട്ടികളുടെ ലൈബ്രറിയെ പരിചയപെടാം. അക്ഷര നഗരിയിലെ കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകരുന്ന കുട്ടികളുടെ ലൈബ്രറിയുടെ പ്രവർത്തനം 53 വർഷത്തിലേക്ക് കടക്കുന്നു. കേരളത്തിൽ കുട്ടികൾക്ക് മാത്രമായുള്ള ഏക ലൈബ്രറിയാണിത്. 1969 ൽ പ്രവർത്തനം ആരംഭിച്ച ലൈബ്രറി നവീകരണത്തോട് അനുബന്ധിച്ച് ആയിരം പുതിയ പുസ്തകങ്ങളാണ് എത്തുന്നത്.
ലോട്ടറി നടത്തി സമാഹരിച്ച പണം കൊണ്ട് പ്രവർത്തനം ആരംഭിച്ച കുട്ടികളുടെ ലൈബ്രറി അരനൂറ്റാണ്ടിനപ്പുറവും അറിവിന്റെ വെളിച്ചു പകർന്നു കൊണ്ടിരിക്കുന്നു. മുൻ പബ്ലിക് ലൈബ്രറി സെകട്ടറിയും പ്രസാധകനുമായിരുന്ന ഡി സി കിഴക്കേ മുറിയുടെ നേതൃത്വത്തിൽ ലോട്ടറി നടത്തി നാലര ലക്ഷം രൂപയാണ് ലൈബ്രറിക്കായി സമാഹരിച്ചത്.
ഈ പണം കൊണ്ട് മുൻ അംബാസിഡറായിരുന്ന കെ പി എസ് മേനോന്റെ തറവാട് വിട് സ്ഥിതി ചെയ്തിരുന്ന തിരുനക്കര ഗോപി വിലാസം ബംഗ്ലാവും ഒന്നരയേക്കർ സ്ഥലവും വാങ്ങി. വീണ്ടും ലോട്ടറി നടത്തി പണം സമാഹരിച്ച് 3 നില കെട്ടിടവും നിർമ്മിച്ചു. 1969 ജൂണിൽ പുതിയ കെട്ടിടത്തിൽ കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വി കെ ആർ വി റാവു ആയിരുന്നു ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചത്
കോട്ടയത്ത് കുട്ടികൾക്കായി മാത്രം പ്രവർത്തിക്കുന്ന ഏക ലൈബ്രറിയാണിത്. ഇന്ന് 100 കണക്കിന് അംഗങ്ങളും ആയിരക്കണക്കിന് പുസ്തകങ്ങളുമായി അക്ഷരനഗരിയിലെ കുട്ടികളുടെ ലൈബ്രറി പ്രവർത്തന രംഗത്ത് വേറിട്ട മാതൃകയാണ്. കൊച്ച് വായനക്കാർക്കായി കവിതകളും , ചെറുകഥകകളും , നോവലുകളും , ജീവചരിത്രങ്ങളും, അടക്കം വിജ്ഞാനത്തിനും ആസ്വാദനത്തിനുമായി വിപുലമായ പുസ്തകശേഖരമാണ് ഇവിടുള്ളത്.
Read Also: ഇടുക്കിയുടെ യഥാർത്ഥ സ്വർണത്തിനുണ്ട് ഒരു മ്യൂസിയം; പരിപാലിക്കുന്നതൊരു പോലീസുകാരൻ
ഈ വായനാദിനത്തിൽ പുതുതായി 1000 പുസ്തകങ്ങൾ കൂടി എത്തുന്നതോടെ അക്ഷര നഗരിയിൽ കുട്ടികളുടേത് മാത്രമായ ഈ അറിവിന്റെ കേന്ദ്രത്തിന്റെ വ്യാപ്തി വീണ്ടും വർധിക്കുകയാണ്. താമസിയാതെ ഡിജിറ്റൽ ലൈബ്രറിയിലേക്ക് കടക്കാനും ഉദ്ദേശിക്കുന്നു കാൽ ലക്ഷത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്. കംപ്യൂട്ടറും മൊബൈലും ഒക്കെ ഉണ്ടെങ്കിലും കുട്ടികളിൽ വായന ശീലം വളർത്താൻ സ്ഥാപനം വലിയ പങ്കാണ് വഹിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...