Chanakya Niti: കളിയാക്കലുകൾ കേട്ട് മടുത്തോ? സമ്പന്നനായി ജീവിക്കാം, പക്ഷേ ഈ തന്ത്രങ്ങളറിയണം!

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഓരോന്നും ഇന്നും ആളുകൾ പിന്തുടരുന്നു. 

 

ഭാരതത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്രജ്ഞനെന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാരണം സാമ്പത്തികകാര്യങ്ങള്‍ എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം കാണിച്ചുതരുന്നുണ്ട്.

1 /7

കയ്യിലുള്ള പണം ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും സാമ്പത്തികമായി വിജയിക്കാനും ചാണക്യന്‍ നല്‍കുന്ന ചില ഉപദേശങ്ങൾ നോക്കാം.

2 /7

കൈയിൽ പണമുള്ളപ്പോൾ മുന്നിലുള്ള നിക്ഷേപ അവസരങ്ങളിലെല്ലാം നിക്ഷേപിക്കരുത്. മറിച്ച്  മൂല്യമുള്ള ആസ്തികളില്‍ നിക്ഷേപിക്കുക. ഓഹരികള്‍, ബോണ്ടുകള്‍, സ്വര്‍ണ്ണം, എന്നിവയെല്ലാം നല്ല നിക്ഷേപ സാധ്യതകളാണ്.  

3 /7

നിങ്ങളുടെ ലക്ഷ്യത്തെ മുൻനിർത്തി അതിനോട് ബന്ധപ്പെടുത്തിയുള്ളതാകണം നിക്ഷേപങ്ങള്‍. ലക്ഷ്യമറിഞ്ഞാല്‍ എത്രദൂരം മുമ്പിലുണ്ടെന്നും എത്ര നിക്ഷേപം ഇനിയും വേണമെന്നും കൃത്യമായി കണക്കുകൂട്ടാന്‍ സാധിക്കും. 

4 /7

പിഴവുകള്‍ സംഭവിക്കുമ്പോഴോ സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോഴോ തകര്‍ന്നുപോകാതെ സ്വയം തിരുത്താൻ തയ്യാറാകണം. എങ്കില്‍ മാത്രമേ നഷ്ടങ്ങളെ വീണ്ടും ലാഭമാക്കാൻ സാധിക്കൂ.

5 /7

ഒന്നും അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ചാണക്യന്‍ പറയുന്നു. നിക്ഷേപങ്ങളിലും സമ്പത്തിലും അത് ബാധകമാണ്. ഒരേ ആസ്തി വിഭാഗത്തില്‍ അമിതായി നിക്ഷേപിക്കരുത്. വ്യത്യസ്ത  നിക്ഷേപങ്ങളാണ് നല്ലത്. തകര്‍ച്ചയുണ്ടാകുമ്പോള്‍ എല്ലാം ഒന്നിച്ച് നഷ്ടപ്പെടാതിരിക്കാന്‍ അത് ആവശ്യമാണ്.  

6 /7

സ്വന്തം തെറ്റുകളില്‍ നിന്ന് മാത്രമല്ല, മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പഠിക്കണമെന്ന് ചാണക്യന്‍ ഉപദേശിക്കുന്നു. നമ്മുടെ അനുഭവങ്ങളിലൂടെ പ്രത്യേകിച്ച് തെറ്റുകളിലൂടെയാണ് നമുക്ക് അറിവ് ലഭിക്കുന്നത്. 

7 /7

എന്നാൽ സമയം പരിമിതമാണ്. അതിനാൽ പെട്ടെന്ന് കൂടുതല്‍ അറിവുകള്‍ നേടുന്നതിന് മറ്റുള്ളവരുടെ തെറ്റുകളും മനസ്സിലാക്കുകയും അതില്‍ നിന്ന് പഠിക്കുകയും വേണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola