കൊച്ചി: കൊച്ചിയിൽ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ ദേശീയ പതാക. ഇരുമ്പനം കടത്തുകടവിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഇന്നലെ അര്‍ധരാത്രിയോടെ തള്ളിയ മാലിന്യത്തിനിടയിലാണ് ദേശിയ പതാകയും കോസ്റ്റ് ഗാർഡിൻറെ പതാകയും കണ്ടെത്തിയത്. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടെത്തിയത്.
സംഭവത്തിൽ ഹില്‍പാലസ് പൊലീസ് കേസെടുത്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് സംഘം പതാക പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മാലിന്യം സ്ഥലത്ത് തള്ളിയത് ആരാണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
Viral Video: കനത്ത മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന കാർ യാത്രക്കാർ- വൈറൽ വീഡിയോ
വൈറൽ വീഡിയോ: ഒരു ഹോളിവുഡ് ആക്ഷൻ സിനിമയിൽ നിന്നുള്ള ദൃശ്യമാണ് ഇതെന്ന് തോന്നും. എന്നാൽ, ഇത് സിനിമയിൽ നിന്നുള്ള ആക്ഷൻ രംഗമോ സർവൈവൽ ത്രില്ലറോ അല്ല. ദക്ഷിണ ചൈനയിലെ സിചുവാൻ എന്ന സ്ഥലത്ത് ഒരു കാർ ഡ്രൈവർ ഭയാനകമായ മണ്ണിടിച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങളാണിത്.
ജൂലയ് അഞ്ചിനാണ് ഭയാനകമായ ഈ സംഭവം നടന്നത്. വലിയ മണ്ണിടിച്ചിലിനെ തുടർന്ന് പാറക്കല്ലുകളും മണ്ണും പൊടിപടലങ്ങളും റോഡരികിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഹൈവേയ്ക്ക് സമീപമുള്ള ഒരു മല ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ കാണാൻ സാധിക്കും. കാർ ഡ്രൈവർക്ക് കഴിയുന്നത്ര വേഗത്തിൽ രക്ഷപ്പെടുകയല്ലാതെ മറ്റൊരു മാർഗവുമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...