മലപ്പുറം: മലപ്പുറം പാണ്ടിക്കാടിനടുത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ (Muslim League Worker) കുത്തേറ്റ് മരിച്ചു. പാണ്ടിക്കാട് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ ആണ് കുത്തേറ്റു മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു.
പൊലീസ് (police) പറയുന്നതനുസരിച്ച് കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് കൊലപാതകമുണ്ടായത് എന്നാണ്. സംഭവത്തിൽ സമീറിന്റെ ബന്ധു ഹംസയ്ക്കും കുത്തേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ സമീറിന്റെ ബന്ധുവായ ഹംസയെ ചിലര്‍ അക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ സമീര്‍ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിന്റെ ഇടയിലാണ് കുത്തേറ്റത്.
Also Read: Black Money Case: കുറ്റപത്രം ചോദ്യം ചെയ്ത് M.Shivashankar സമർപ്പിച്ച ഹർജി കോടതി പരിഗണിക്കും
ഉടന്‍ തന്നെ സമീറിനെ പെരിന്തല്‍മണ്ണയിലെ (Malappuram) ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതിനിടയിൽ കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിക്കുന്നുണ്ട്.
നേരത്തെ തിരഞ്ഞെടുപ്പിനെ ചൊല്ലി ഈ പ്രദേശത്ത് സിപിഎം-യുഡിഎഫ് (UDF) സഘർഷം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് നിസാം, അബ്ദുള്‍ മജീദ്, മൊയ്തീൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.