കൊച്ചി: കളളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇഡി നൽകിയ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ (M.Shivashankar)സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ഈ കേസിൽ ഹൈക്കോടതി ശിവശങ്കറിന് (M. Shivashankar) ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണം പൂർത്ഥിയായിട്ടില്ലയെന്നും അഡീഷണൽ കുറ്റപത്രം ഉണ്ടാകുമെന്നും ഇഡി (ED) കോടതിയിൽ അറിയിച്ചിട്ടുണ്ട്. പക്ഷേ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഈ കുറ്റപത്രം അപൂർണമാണെന്നും കേസ് നിലനിൽക്കില്ലെന്നും എം ശിവശങ്കർ വാദിക്കുന്നുണ്ട്.
Also Read: Dollar Smuggling Case: എം. ശിവശങ്കറിനെ റിമാൻഡ് ചെയ്തു
എന്തായാലും കേസിൽ കോടതി എന്ത് നിലപാടെടുക്കുന്നുവെന്ന് ഇന്നറിയാം. ഇന്നലെ ഡോളർ കടത്ത് കേസിൽ (Dollar Smuggling Case) കോടതി ശിവശങ്കറിനെ ഫെബ്രുവരി 9 വരെ റിമാൻഡ് ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച്ച സ്വര്‍ണക്കടത്ത് കേസിലും (Gold Smuggling Case) കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.