ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരി മരുന്ന് വേട്ട. 24 കോടിയുടെ 12 കിലോ എംഡിഎംഎ ആണ് പിടികൂടിയത്. സംഭവത്തിൽ നൈജീരിയൻ വനിത പിടിയിലായി. പുതുവത്സരാഘോഷത്തിനായാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് റിപ്പോർട്ട്. വിദേശികൾക്കുള്ള ഭക്ഷണശാലയുടെ മറവിലാണ് ലഹരി മരുന്നിന്റെ ഇടപാട് നടന്നത്.
Chhattisgarh: കുട്ടികൾ ഉണ്ടാവാൻ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം
റായ്പൂർ: മന്ത്രവാദിയുടെ വാക്ക് കേട്ട് ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മരിച്ചത് ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ ചിന്ദ്‌കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന യുവാവാണ്. മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇയാൾ കോഴിക്കുഞ്ഞിനെ വിഴുങ്ങിയത്.
ഇയാൾക്ക് വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതിനായി പല തരത്തിലുള്ള പൂജകളും മന്ത്രവാദുമൊക്കെ നടത്തി എന്നിട്ടും ഫലമുണ്ടായില്ല. ഒടുവിൽ മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന് ആനന്ദ് യാദവ് ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയതാണ് മരണത്തിന് കാരണമായത്.
കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ശേഷം കുളികഴിഞ്ഞ് വീട്ടിലെത്തിയ യുവാവിന് തലകറങ്ങുകയും തുടർന്ന് ബോധംകെട്ട് വീഴുകയുമായിരുന്നു. കുടുംബാംഗങ്ങൾ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് യുവാവിന്‍റെ ശരീരത്തിനുള്ളിൽ ജീവനോടെയുള്ള കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന് യുവാവ് കോഴിയെ വിഴുങ്ങിയ വിവരം പുറത്തറിയുന്നത്.
ഏകദേശം 20 സെന്‍റിമീറ്റർ വലുപ്പമുള്ള കോഴിക്കുഞ്ഞിനെയാണ് കണ്ടെത്തിയത്. താൻ ഇതുവരെ 1500 ഓളം പോസ്റ്റ്‌മോർട്ടങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത്രയും കാലത്തിനിടക്ക് ഇങ്ങനെ ഒരു സംഭവം ആദ്യമാണെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവുമായി അടുപ്പമുള്ള ഗ്രാമത്തിലെ മന്ത്രവാദിയെ ചോദ്യം ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.