കൊച്ചി: നിർമ്മാതാവ് സാന്ദ്ര തോമസിനെ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. കൃത്യമായി കാരണം വ്യക്തമാക്കാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര കോടതിയെ സമീപിച്ചിരുന്നത്. തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പുറത്താക്കാൻ കാരണമെന്ന് സാന്ദ്ര നേരത്തെ തുറന്നടിച്ചിരുന്നു. കൂടാതെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സംഘടന മൗനം പാലിച്ചത് ചോദ്യം ചെയ്തതും നടപടിക്ക് കാരണമായെന്ന് സാന്ദ്ര തോമസ് പറയുന്നു. ഇപ്പോഴും സംഘടനയിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ് താൻ. സംഘടനയിലുള്ള ചില അംഗങ്ങൾക്ക് മാത്രമാണ് തന്നോട് എതിർപ്പുള്ളത്. നിർമാതാവ് ജി സുരേഷ് കുമാർ കിങ് ജോങ് ഉന്നിനെ പോലെയാണ് സംഘടനയിൽ പെരുമാറുന്നതെന്നും സാന്ദ്ര തോമസ് തുറന്നടിച്ചിരുന്നു.
തിന്മയുടെ മേൽ നന്മയുടെ വിജയം എന്നാണ് സാന്ദ്ര പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാന്ദ്ര തോമസിന്റെ പ്രതികരണം.
''തിന്മയുടെ മേൽ നന്മയുടെ വിജയം
കാലം അങ്ങനെയാണ് തിന്മകൾക്ക് മേൽ നന്മക്ക് വിജയിച്ചേ കഴിയൂ , അതൊരു പ്രകൃതിനിയമം കൂടിയാണ് . സംഘടിതമായി ഒരു സ്ത്രീയോട് ചെയ്‌ത അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സംഘടനയുടെ ദംഷ്ട്രകൾ കൊണ്ട് നിശ്ശബ്ദയാക്കാമെന്ന കരുതിയവർക്കുള്ള താക്കീതാണ് ഇന്നത്തെ കോടതിവിധി .
ഇന്ത്യയിലെ നിയമസംവിധാനത്തോടുള്ള അതിയായ വിശ്വാസം ഊട്ടിഉറപ്പിക്കുന്നതും കൂടിയാണ് ഇന്നത്തെ വിധി. അതുകൊണ്ടു ഓരോരുത്തർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും നേരെ വരുന്ന ഏത് തരം അക്രമങ്ങളെയും ശക്തിയുക്തം എതിർത്ത് തോല്പിക്കേണ്ടതാണ്.
ഈ പോരാട്ടത്തിന് എന്നെ സഹായിച്ച എന്റെ കുടംബാഗങ്ങൾ സുഹൃത്തുക്കൾ സിനിമാസംഘടയിൽ നിന്നു ഭീഷണി ഉണ്ടായിട്ടും എന്നെ പിന്തുണച്ച നിർമ്മാതാവ് ഷീല കുര്യൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.