Aatukal Pongkala: പൊതുസ്ഥലങ്ങളില്‍ പൊങ്കാലക്ക് അനുമതിയില്ല., ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കി ചടങ്ങുകള്‍

  ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട്  നിര്‍ണ്ണായക തീരുമാനങ്ങളുമായി സര്‍ക്കാര്‍

Written by - Zee Malayalam News Desk | Last Updated : Jan 27, 2021, 08:09 PM IST
  • സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ ആറ്റുകാല്‍ പൊങ്കാല (Attukal Pongala) പൊതുസ്ഥലത്ത് നടത്താന്‍ അനുമതിയില്ല.
  • പൊങ്കാല ഉത്സവം ക്ഷേത്ര പരിസരത്ത് മാത്രം നടത്താനാണ് തീരുമാനം.
  • ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കി ചടങ്ങുകള്‍ ആചാരപരമായി നടത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ (kadakampally Surendran) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Aatukal Pongkala: പൊതുസ്ഥലങ്ങളില്‍ പൊങ്കാലക്ക് അനുമതിയില്ല., ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കി ചടങ്ങുകള്‍

തിരുവനന്തപുരം:  ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട്  നിര്‍ണ്ണായക തീരുമാനങ്ങളുമായി സര്‍ക്കാര്‍

സംസ്ഥാനത്തെ  കോവിഡ്  (Covid-19) വ്യാപനം കണക്കിലെടുത്ത്  ഇത്തവണ ആറ്റുകാല്‍ പൊങ്കാല (Attukal Pongala) പൊതുസ്ഥലത്ത് നടത്താന്‍ അനുമതിയില്ല.  പൊങ്കാല ഉത്സവം ക്ഷേത്ര പരിസരത്ത്  മാത്രം നടത്താനാണ് തീരുമാനം.   ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കി ചടങ്ങുകള്‍ ആചാരപരമായി  നടത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ (Kadakampally Surendran)  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ശബരിമല  (Sabarimala) മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയായിരിക്കും (Online registration) ക്ഷേത്രപരിസരത്ത് പ്രവേശനം അനുവദിക്കുക.  പരമാവധി എത്ര പേരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച്‌ പിന്നീട് തീരുമാനം എടുക്കും. ക്ഷേത്രപരിസരത്തെ കോര്‍പ്പറേഷന്‍  വാര്‍ഡുകള്‍ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്.

ഗ്രീന്‍ പ്രോട്ടോക്കോളും കോവിഡ് നിയന്ത്രണങ്ങളും  (Covid Protocol) കര്‍ശനമായി  പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കുവാനും യോഗത്തില്‍ തീരുമാനമായി.

Also read: ധന്വന്തരി സ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. വി.എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍മാര്‍, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഫെബ്രുവരി 28നാണ് ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലമഹോത്സവം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News