MM Lawrence: എംഎ ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി; മക്കളുടെ തീരുമാനം പരിശോധിച്ച് അന്തിമ തീരുമാനം

മൃതദേഹം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2024, 04:53 PM IST
  • എം.എം ലോറൻസിന്റെ മൃതദേ​ഹം മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി നിർദ്ദേശം
  • മക്കളുടെ തീരുമാനം പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും
  • ഇളയമകൾ ആശ ലോറൻസ് നൽകിയ ഹർജിയിലാണ് ഉത്തരവ്
MM Lawrence: എംഎ ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി; മക്കളുടെ തീരുമാനം പരിശോധിച്ച് അന്തിമ തീരുമാനം

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേ​ഹം മെഡിക്കൽ കോളേജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അതുവരെ കളമശേരി മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി നിർദ്ദേശിച്ചു.

മൃതദേഹം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് ജസ്റ്റിസ് വി.ജി അരുൺ ഇക്കാര്യം വ്യക്തമാക്കി. മൃതദേഹം മെഡിക്കൽകോളേജിന് വിട്ടുനൽകരുതെന്ന് ആവശ്യപ്പെട്ട് ഇളയമകൾ ആശ ലോറൻസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. 

Read Also: ഗം​ഗാവലിപുഴയിൽ നിന്ന് ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കണ്ടെത്തി; അർജുൻ്റെ ലോറിയുടേതെന്ന് മനാഫ്

പിതാവ് ഇടവകാം​ഗമാണെന്നും അദ്ദേഹത്തിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയിൽ വച്ചാണെന്നും ആശ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അം​ഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തന്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആശ വ്യക്തമാക്കി.

അതേസമയം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പ്രതിഷേധിച്ച് മകൾ ആശയും മകനും. ഇരുവരെയും പൊലീസും ബന്ധുക്കളും ബലം പ്രയോ​ഗിച്ച് നീക്കി. തർക്കത്തിനിടെ ആശ നിലത്ത് വീണു. ലോറൻസിനെ തന്റെ അമ്മ ബേബിയെ സംസ്കരിച്ചിരിക്കുന്ന കലൂർ കതൃിക്കടവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ സംസ്കരിക്കണമെന്നാണ് ആശയുടെ ആവശ്യം.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News