MM Lawrence: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു

CPM Leader MM Lawrence: എംഎം ലോറൻസ് അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

Written by - Zee Malayalam News Desk | Last Updated : Sep 21, 2024, 02:02 PM IST
  • പത്താം ക്ലാസിന് ശേഷം ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു
  • രാഷ്ട്രീയത്തിൽ സജീവമായി. കൊച്ചി സ്റ്റേറ്റ് സ്റ്റുഡന്റ്സ് ഫെഡറേഷൻ സെക്രട്ടറി ആയിരുന്നു
MM Lawrence: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായിരുന്ന എംഎം ലോറൻസ് അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗമായി പ്രവർത്തിച്ചിട്ടുണ്ട്.

സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുതലകളും വഹിച്ചിട്ടുണ്ട്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ ആറ് വർഷം ജയിൽ വാസം അനുഭവിപ്പിച്ചിട്ടുണ്ട്.

ALSO READ: മലയാള സിനിമയുടെ അമ്മ മുഖം മാഞ്ഞു; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

1980ൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. 1929 ജൂൺ 15ന് എറണാകുളം മുളവുകാട് മാടമാക്കൽ അവിരാ മാത്തുവിന്റെയും മം​ഗലത്ത് മറിയത്തിന്റെയും മകനായി ജനനം. സെന്റ് അൽബർട്ട്സ് സ്കൂളിലും എറണാകുളം മുനവിറുൽ സ്കൂളിലുമായി പഠനം.

പത്താം ക്ലാസിന് ശേഷം ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. രാഷ്ട്രീയത്തിൽ സജീവമായി. കൊച്ചി സ്റ്റേറ്റ് സ്റ്റുഡന്റ്സ് ഫെഡറേഷൻ സെക്രട്ടറി ആയിരുന്നു. 1946ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. പരേതയായ ബേബിയാണ് ഭാര്യ. മക്കൾ: അഡ്വ.എംഎൽ സജീവൻ, സുജാത, അഡ്വ. എംഎൽ അബി, ആശ ലോറൻസ്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News