Mission Arikomban: അരിക്കൊമ്പനെ പറമ്പിക്കുളത്തെത്തിക്കുന്നതിൽ പ്രതിഷേധം; വനംവകുപ്പിന്റെ ട്രയൽ റൺ നാട്ടുകാർ തടഞ്ഞു

Forest Department: വാഴച്ചാൽ വനമേഖലയിലെ കാനനപാതയിലൂടെ അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിലെ മുതിരച്ചാലിൽ എത്തിക്കാനുള്ള വനംവകുപ്പിന്റെ ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍.

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 02:23 PM IST
  • വാഴച്ചാലിൽനിന്ന് കാരാംതോട് വഴി പോകുന്ന പാതയിലൂടെയാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തെത്തിക്കാൻ ലക്ഷ്യമിടുന്നത്
  • പറമ്പിക്കുളം മേഖലയിലെ വലിയ പ്രതിഷേധത്തെത്തുടർന്നാണ് വനംവകുപ്പ് വാഴച്ചാൽ വഴി ആനയെ എത്തിക്കാൻ ശ്രമിക്കുന്നത്
  • ഇതിന്റെ ഭാഗമായാണ് വനംവകുപ്പ് രാവിലെ ഏഴുമണിയോടെ ട്രയല്‍ റണ്‍ നടത്തിയത്
  • വാഴച്ചാല്‍ ചെക്‌പോസ്റ്റ് കഴിഞ്ഞ് മുന്നോട്ടുപോയപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ചെത്തി ട്രയല്‍ റണ്‍ തടഞ്ഞത്
Mission Arikomban: അരിക്കൊമ്പനെ പറമ്പിക്കുളത്തെത്തിക്കുന്നതിൽ പ്രതിഷേധം; വനംവകുപ്പിന്റെ ട്രയൽ റൺ നാട്ടുകാർ തടഞ്ഞു

തൃശൂർ: അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള വനംവകുപ്പിന്റെ ട്രയല്‍ റണ്‍ നാട്ടുകാര്‍ തടഞ്ഞു. വാഴച്ചാൽ വനമേഖലയിലെ കാനനപാതയിലൂടെ അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിലെ മുതിരച്ചാലിൽ എത്തിക്കാനുള്ള വനംവകുപ്പിന്റെ ട്രയല്‍ റണ്‍ ആണ് നാട്ടുകാര്‍ തടഞ്ഞത്. വാഴച്ചാലില്‍ ലോറി തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ആദിവാസികളും ജനപ്രതിനിധികളും അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വാഴച്ചാലിൽനിന്ന് കാരാംതോട് വഴി പോകുന്ന പാതയിലൂടെയാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തെത്തിക്കാൻ ലക്ഷ്യമിടുന്നത്. പറമ്പിക്കുളം മേഖലയിലെ വലിയ പ്രതിഷേധത്തെത്തുടർന്നാണ് വനംവകുപ്പ് വാഴച്ചാൽ വഴി ആനയെ എത്തിക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വനംവകുപ്പ് രാവിലെ ഏഴുമണിയോടെ ട്രയല്‍ റണ്‍ നടത്തിയത്. വാഴച്ചാല്‍ ചെക്‌പോസ്റ്റ് കഴിഞ്ഞ് മുന്നോട്ടുപോയപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ചെത്തി ട്രയല്‍ റണ്‍ തടഞ്ഞത്.

ALSO READ: Arikomban: വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് ആക്രമിച്ചു

കാടിനകത്തെ റോഡ് സഞ്ചാരയോഗ്യമാക്കാൻ മണ്ണുമാന്തിയന്ത്രവും വാഹനങ്ങളും ഞായറാഴ്‌ച രാവിലെ വാഴച്ചാലിൽ എത്തിച്ചെങ്കിലും വനംവകുപ്പ് ചെക്‌പോസ്റ്റിൽ ആദിവാസികളും നാട്ടുകാരും വാഹനങ്ങൾ തടഞ്ഞിരുന്നു. ആനമല റോഡ് ഉപരോധിച്ച നാട്ടുകാർ വിനോദസഞ്ചാരികളുടെ വാഹനവും കടത്തിവിട്ടില്ല. പിന്നീട് സമരക്കാരും പോലീസും വനപാലകരും നടത്തിയ ചർച്ചയിൽ റോഡ് നന്നാക്കാനെത്തിച്ച വാഹനങ്ങൾ തിരിച്ചയയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഉപരോധം താത്ക്കാലികമായി അവസാനിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News