ആളുകളില്‍ പരിഭ്രാന്തിയുണ്ടാക്കി കാസർകോടും കർണാടകയിലും ഭൂചലനം

ഭൂചലനം  ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടുനിന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 06:58 PM IST
  • ഇന്നു പുലര്‍ച്ചെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്
  • എവിടെയും നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
  • കര്‍ണാടകയില്‍ സുള്യ താലൂക്കിലാണ് ഭൂചലനം ഉണ്ടായത്
ആളുകളില്‍ പരിഭ്രാന്തിയുണ്ടാക്കി കാസർകോടും കർണാടകയിലും ഭൂചലനം

കാസര്‍കോട്: കാസർകോടും  കർണാടകയിലും ഭൂചലനം അനുഭവപ്പെട്ടു.  കർണാടകയിലെ  ജില്ലയിലെ ചില ഭാഗങ്ങളില്‍ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് ചെയ്തു . ഇന്നു പുലര്‍ച്ചെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ആളുകളില്‍ പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും എവിടെയും നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലും രാവിലെ ഏഴേമുക്കാലോടെ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ചയിലും ഈ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കര്‍ണാടകയില്‍ സുള്യ താലൂക്കിലാണ് ഭൂചലനം ഉണ്ടായത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടുനിന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കാസർകോട് കണ്ണൂർ ജില്ലാ അതിർത്തിയിലെ ചെറുപുഴ ഉൾപ്പെടെ മലയോര മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇടിമുഴക്കത്തോടെയുളള ശബ്ദം ഉണ്ടായതായും വീടുകളിൽ പാത്രങ്ങൾക്കും വസ്തുക്കൾക്കും ചെറിയ രീതിയിൽ ചലനമുണ്ടായതായും പ്രദേശവാസികൾ പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News