കോര്‍പറേഷൻ കത്ത് വിവാദം; ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുക്കും

ഇതിന് ശേഷം ആനാവൂര്‍ നാഗപ്പൻ, ഡി.ആര്‍.അനിൽ എന്നിവരുടെ മൊഴിയും വീണ്ടും എടുക്കും

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 10:37 AM IST
  • ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുക്കും
  • അന്വേഷണത്തിന്‍റെ ഭാഗമായി മേയറുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു
  • മൊഴി രേഖപ്പെടുത്താനുള്ള സമയം ഇന്ന് ചോദിക്കും
കോര്‍പറേഷൻ കത്ത് വിവാദം; ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുക്കും

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശക്കത്ത് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി മേയറുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. 

കേസെടുത്ത പശ്ചാത്തലത്തിൽ വാദിയായ ആര്യയുടെ മൊഴി ക്രൈംബ്രാഞ്ച് നാളെ വിശദമായി രേഖപ്പെടുത്തിയേക്കും. മൊഴി രേഖപ്പെടുത്താനുള്ള സമയം ഇന്ന് ചോദിക്കും. 

ഇതിന് ശേഷം ആനാവൂര്‍ നാഗപ്പൻ, ഡി.ആര്‍.അനിൽ എന്നിവരുടെ മൊഴിയും വീണ്ടും എടുക്കും. നോട്ടീസ് നൽകി വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് നീക്കം. കോര്‍പറേഷനിൽ തന്നെയാണ് കത്ത് തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം. 

കത്തിന്‍റെ അസ്സൽ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കംപ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ ആലോചന

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News