Todays Horoscope: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, ചിങ്ങ രാശിക്കാർക്ക് മികച്ച ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും ഉണ്ടാകുക. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എങ്ങനെ എന്നറിയാം...

Today Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും.

1 /14

Today Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. ഇന്ന് മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, ഇടവ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും,  മിഥുന രാശിക്കാർക്ക് തിരക്കേറും, 

2 /14

കർക്കടക രാശിക്കാർ ഓഹരിയിൽ നിക്ഷേപിക്കുന്നത് ശ്രദ്ധിച്ചു വേണം, കന്നി രാശിക്കാർക്ക് ഭാഗ്യ ദിനം, തുലാം രാശിക്കാർക്ക് സമ്മിശ്ര ദിനം, ധനു രാശിക്കാരുടെ കുടുംബ പ്രശ്നം , കുംഭ രാശിക്കാർക്ക്അനുകൂല ദിനം , മറ്റു രാശിക്കാർക്ക് ഇന്ന് എങ്ങനെ? അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് സന്തോഷകരമായ ദിവസം, ചില വിനോദ പരിപാടികളിൽ പങ്കെടുക്കാം, ഇണയുടെ ആരോഗ്യകാര്യത്തിൽ അൽപം ജാഗ്രത പുലർത്തും, വീട്ടിൽ അതിഥിയുടെ വരവ് കാരണം കുടുംബാംഗങ്ങളെല്ലാം തിരക്കിലായിരിക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ എതിരാളികളെ സൂക്ഷിക്കുക. ജോലിയിൽ നിങ്ങളുടെ ബോസിനെ സന്തോഷിപ്പിക്കും. ജോലിസ്ഥലത്തെ അന്തരീക്ഷം മികച്ചതായിരിക്കും, 

4 /14

ഇടവം (Taurus):  ഇന്നിവർക്ക് തിരക്കേറും, ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനം, മുതിർന്ന അംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും.  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവരായിരിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതായിരിക്കും. സഹോദരൻമാരുടെയും സഹോദരിമാരുടെയും വിവാഹത്തിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. 

5 /14

മിഥുനം (Gemini): ഇന്നിവർക്ക് തിരക്കേറും. സന്താനങ്ങളുടെ കാര്യത്തിൽ ആശങ്കാകുലരാകും. കുടുംബാംഗങ്ങളുടെ വിവാഹം ഉറപ്പിച്ചേക്കാം, ജോലിയുമായി ബന്ധപ്പെട്ട് ബിസിനസ്സിൽ അൽപ്പം ശ്രദ്ധ കുറവുണ്ടാകും. പുതിയ ജോലി ലഭിച്ചാൽ കുടുംബാംഗങ്ങളും സന്തോഷിക്കും. വരുമാനം മുമ്പത്തേക്കാൾ മികച്ചതാകും, 

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് പ്രയോജനകരമായ ദിനമായിരിക്കും. ഓഹരി വിപണിയിൽ ചിന്താപൂർവ്വം നിക്ഷേപിക്കുക, ഏതെങ്കിലും ജോലി പണത്തിൻ്റെ പേരിൽ മുടങ്ങിക്കിടക്കുകയാണെങ്കിൽ അത് പൂർത്തിയാക്കും. പുതിയ വീട് വാങ്ങാണ് യോഗം, ജോലി മാറ്റാൻ പദ്ധതിയിടുകയാണെങ്കിൽ മറ്റൊരു ജോലിക്കുള്ള ഓഫർ ലഭിച്ചേക്കാം. 

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക് മികച്ച ദിവസമായിരിക്കും. ജോലിയിലെ പ്രമോഷൻ, ഭക്തി കൂടും,. കുടുംബത്തിലെ ഏതെങ്കിലും അംഗത്തിൻ്റെ കരിയർ സംബന്ധിച്ച് നിങ്ങൾ എന്തെങ്കിലും തീരുമാനമെടുത്താൽ അതും മികച്ചതായിരിക്കും. മനസ്സിൽ ജോലിയെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടെങ്കിൽ അത് ചെയ്യരുത്. വർദ്ധിച്ചുവരുന്ന ചെലവുകൾ നിങ്ങൾക്ക് തലവേദനയാകും. ബഹുമാനവും ആദരവും വർദ്ധിക്കും.

8 /14

കന്നി (Virgo): ഇന്നിവർക്ക് ഭാഗ്യ ദിനം, ദൂരെ താമസിക്കുന്ന ഒരു കുടുംബാംഗത്തിൻ്റെ ഓർമ്മകൾ നിങ്ങളെ വേട്ടയാടിയേക്കാം, വരുമാന സ്രോതസ്സുകൾ വർദ്ധിക്കും അത് സന്തോഷം നൽകും. പ്രണയ ജീവിതം നയിക്കുന്നവർക്ക് പങ്കാളിയുമായി ഒരു ലോംഗ് ഡ്രൈവ് പോകാൻ പ്ലാൻ ചെയ്യാം. വാഹനത്തിൻ്റെ പെട്ടെന്നുള്ള തകരാർ മൂലം സാമ്പത്തിക ചെലവുകൾ വർദ്ധിച്ചേക്കാം. സാമൂഹിക പരിപാടികളിൽ ചേരാൻ അവസരം ലഭിക്കും. 

9 /14

തുലാം (Libra): എന്നിവർക്ക് സമ്മിശ്ര ദിവസം, പ്രധാനപ്പെട്ട ചില ജോലികൾ പൂർത്തിയാകും. സമ്പത്ത് വർദ്ധിക്കുന്നതിനനുസരിച്ച് സന്തോഷം ഏറും, ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ അത് പൂർത്തിയാക്കും. ബിസിനസിലെ ചെറിയ ലാഭ പദ്ധതികളിൽ പൂർണ ശ്രദ്ധ ചെലുത്തും. വിചിത്രമായ ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കും. ഒരുമിച്ചിരുന്ന് കുടുംബകാര്യങ്ങൾ പരിഹരിക്കേണ്ടിവരും. 

10 /14

വൃശ്ചികം (Scorpio): ഇന്നിവരുടെ സ്വാധീനവും പ്രതാപവും വർധിക്കും, പുതിയ വാഹനം വാങ്ങും, പഴയ തെറ്റിൽ നിന്ന് പാഠം പഠിക്കണം, വേഗത്തിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്താൽ മുടങ്ങിക്കിടന്ന ഏതൊരു ജോലിയും പൂർത്തീകരിക്കും. ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധ കാണിക്കരൂത്. ചില സാമൂഹിക പദ്ധതികൾ യാഥാർത്ഥ്യമാകും.

11 /14

ധനു (Sagittarius): ഇന്നിവർക്ക് ജോലിയുമായി ബന്ധപ്പെട്ട് കുടുംബത്തിൽ വഴക്കുകൾ ഉണ്ടായേക്കാം. ഏതെങ്കിലും കുടുംബപ്രശ്‌നം ദീർഘകാലമായി നിങ്ങളെ അലട്ടിയിരുന്നെങ്കിൽ അതും നീങ്ങും, സുഖസൗകര്യങ്ങൾ വർദ്ധിക്കും, ഒന്നിനുപുറകെ ഒന്നായി നല്ല വാർത്തകൾ കേൾക്കും.

12 /14

മകരം (Capricorn): ഇന്നിവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും, അവിവാഹിതരുടെ വിവാഹം നടന്നേക്കാം. വിദ്യാർത്ഥികൾ ചില മത്സരങ്ങളിൽ പങ്കെടുക്കും അതിൽ അവർ വിജയിക്കും. ആരോടും മോശമായി ഒന്നും പറയരുത്. മതപരമായ ചില പരിപാടികളിൽ പങ്കെടുക്കാൻ അവസരം.

13 /14

കുംഭം (Aquarius): ഇന്നിവർക്ക് അനുകൂല ദിനം, ജോലിസ്ഥലത്ത് മികച്ച നേട്ടങ്ങൾ, പുതിയ ജോലി വാഗ്ദാനം ലഭിക്കും. പങ്കാളിത്തത്തോടെ എന്തെങ്കിലും തീരുമാനമെടുത്താൽ അത് നല്ലതായിരിക്കും. പ്രണയ ജീവിതം നയിക്കുന്നവർ പങ്കാളിയുമായി സമയം ചെലവഴിക്കും. കുറച്ച് കടമുണ്ടെങ്കിൽ അത് ഒരു പരിധി വരെ തിരിച്ചടക്കും. ആരെങ്കിലും പറയുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് വിഷമം തോന്നിയേക്കാം. ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും.

14 /14

മീനം (Pisces): ഇന്നിവർക്ക് സന്തോഷ ദിനം, ലഭക്ഷണ ശീലങ്ങളിലെ അസ്വസ്ഥതകൾ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കും. കുട്ടികളുമായി രസകരമായ ചില നിമിഷങ്ങൾ ചെലവഴിക്കും. ബിസിനസ്സിലും നല്ല ലാഭം ലഭിക്കും. തീരുമാനങ്ങൾ ആലോചിച്ചു മാത്രം എടുക്കുക, വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ചെയ്യേണ്ട ദിവസമായിരിക്കും. പുതിയ ജോലികൾ ആരംഭിക്കുന്നത് നല്ലത്. ബിസിനസിൽ ഒരാളെ പങ്കാളിയാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola