കേരള കോൺഗ്രസ്സ് യു.ഡി.എഫിലേക്ക് തിരികെ വന്നാൽ? ഇനി അകത്തോ? പുറത്തോ?, വി.ഡി സതീശൻ പറയുന്നത്

ഒരു മുന്നണി സംവിധാനത്തിൽ നിൽക്കുമ്പോൾ മാത്രമാണ് യു.ഡി.എഫ് ശക്തമാകുകയുള്ളു

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 06:59 PM IST
  • ഒരു വർഷം പൂർത്തിയാവുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ പൊളിറ്റിക്കൽ പ്ലാറ്റ് ഫോമായി യു.ഡി.എഫ് മാറും
  • വളരെ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ പാർട്ടിയിൽ ഒരു ഊഷ്മളമായ ബന്ധം നിലനിർത്തിയിട്ടുണ്ട്
  • ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും കണ്ട് ആകൃഷ്ടരായവർ പാർട്ടിയിലേക്ക് വരും
കേരള കോൺഗ്രസ്സ് യു.ഡി.എഫിലേക്ക് തിരികെ വന്നാൽ? ഇനി അകത്തോ? പുറത്തോ?,  വി.ഡി സതീശൻ പറയുന്നത്

തിരുവനന്തപുരം: മുന്നണി വിട്ട കേരളാ കോൺഗ്രസ്സിനെ തിരികെ യു.ഡി.എഫി ലെത്തിക്കാൻ എന്തെങ്കിലും സാധ്യതകളുണ്ടോ എന്ന് പറയുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സീ മലയാളം ന്യൂസിൻറെ എഡിറ്റർ മഞ്ജുഷ് ഗോപാലുമായി "ഞാൻ പറയട്ടെ" എന്ന പരിപാടിയിൽ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 

ഒരു മുന്നണി സംവിധാനത്തിൽ നിൽക്കുമ്പോൾ മാത്രമാണ് യു.ഡി.എഫ് ശക്തമാകുകയുള്ളു. സി.പി.എമ്മും കോൺഗ്രസുമൊക്കെയും പിൻതുടരുന്നതും അത് തന്നെയാണ്. മുന്നണിയില്ലാതെ ആർക്കും കേരളത്തിൽ ജയിക്കാൻ സാധിക്കില്ല.

Also Read: നാട്ടുകാരും പഞ്ചായത്ത് പ്രതിനിധികളും ഒത്തുചേർന്നു; പൂവച്ചൽ പഞ്ചായത്തിൽ 25 വർഷത്തിന് ശേഷം കൊയ്ത്തുത്സവം

ഇനി യുഡിഎഫിലേക്ക് വന്നാൽ അതൊരു ഒരു പ്ലാറ്റ് ഫോമാണ്. ജനാധിപത്യ മുന്നണിയുടെ പ്ലാറ്റ് ഫോം. ഭാവിയിൽ യു.ഡി.എഫ് വിട്ടു പോയവർ തിരികെ മുന്നണിയിലേക്ക് വന്നാൽ ഞങ്ങൾ സ്വാഗതം ചെയ്യും. അതിന് തക്കവണ്ണമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ അപ്പോൾ ഉണ്ടാവും. നിലവിൽ അത്തരമൊരു സാഹചര്യമില്ല-വി.ഡി സതീശൻ പറഞ്ഞു.

ഒരു കൊല്ലം പൂർത്തിയാവുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി യു.ഡി.എഫ് മാറും. അതിനൊപ്പം തന്നെ കോൺഗ്രസ്സ് വിട്ടു പോയ ധാരാളം ആളുകൾ അതിലേക്ക് തിരികെ എത്തും. അതിൻറെ അടിത്തറ വിപുലപ്പെടും.

ALSO READ: Omicron Home Care : ഒമിക്രോൺ കോവിഡ് വകഭേദം : ഗൃഹ പരിചരണത്തിന്റെ പ്രധാന്യം, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഞങ്ങൾ വളരെ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ പാർട്ടിയിൽ ഒരു ഊഷ്മളമായ ബന്ധം നിലനിർത്തിയിട്ടുണ്ട്. പരസ്പരമുള്ള ആശയ വിനിമയം വിപുലപ്പെടുത്തിയിട്ടുണ്ട്. ഇതൊരു മികച്ച ഭാവിയിലേക്ക് മുന്നണിയെ നയിക്കും. ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും കണ്ട് ആകൃഷ്ടരായവർ പാർട്ടിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ പൂർണ രൂപം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News