Kurichi Pocso Case| കുറിച്ചിയിൽ പീഢനത്തിനിരയായ കുട്ടിയുടെ പിതാവ് മരിച്ച നിലയിൽ

കേസിൽ കുട്ടിയെ പീഢനത്തിനിരയാക്കിയ 74 വയസ്സുകാരനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 25, 2021, 09:55 AM IST
  • മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിൻറെ നിഗമനം.
  • കഴിഞ്ഞ ജൂൺ മുതൽ ഇത്തരത്തിൽ പീഢനം നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
  • പ്രതി നിലവിൽ റിമാൻഡിലാണ്. കുട്ടി കടയിൽ സാധനം വാങ്ങാൻ എത്തിയിരുന്നപ്പോഴാണ് പീഢനം നടത്തിയിരുന്നതെന്നാണ് സൂചന.
Kurichi Pocso Case| കുറിച്ചിയിൽ പീഢനത്തിനിരയായ കുട്ടിയുടെ പിതാവ് മരിച്ച നിലയിൽ

കോട്ടയം: കുറിച്ചിയിൽ പീഢനത്തിനിരയായ 10 വയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ. സംഭവത്തിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിൻറെ നിഗമനം.

കേസിൽ കുട്ടിയെ പീഢനത്തിനിരയാക്കിയ 74 വയസ്സുകാരനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറിച്ചി സ്വദേശി യോഗി ദാസനാണ് അറസ്റ്റിലായത്. ഇയാൾ പ്രദേശത്ത് പലചരക്ക് കട നടത്തുന്നയാളാണ്.

Also Read: Crime News: ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി; ഭാര്യയും സുഹൃത്തുക്കളുമടക്കം 5 പേർ അറസ്റ്റിൽ

പ്രതി നിലവിൽ റിമാൻഡിലാണ്. കുട്ടി കടയിൽ സാധനം വാങ്ങാൻ എത്തിയിരുന്നപ്പോഴാണ് പീഢനം നടത്തിയിരുന്നതെന്നാണ് സൂചന. കഴിഞ്ഞ ജൂൺ മുതൽ ഇത്തരത്തിൽ പീഢനം നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

Also Read: Delhi: ഡൽഹിയിൽ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കളാണ് കുഞ്ഞിനോട് വിവരം ചോദിച്ചത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. കേസിൽ ചിങ്ങവനം പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News