തിരുവനന്തപുരം: ആഗസ്റ്റ് ഒന്നുവരെ സംസ്ഥാനത്ത് നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നു മുതൽ ജൂലൈ 31 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയ കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത രണ്ടാഴ്ച പതിവിലും അധികം മഴയ്ക്ക് സാധ്യതയില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും കാലവർഷക്കാലത്തിന്റെ മധ്യത്തോടെ എൽനിനോ പ്രതിഭാസം ഉടലെടുക്കാൻ സാധ്യതയുണ്ടെന്നും ഇത് കാലവർഷത്തെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടിലുണ്ട്
Also Read: ശനിയുടെ പ്രിയ രാശിക്കാരാണിവർ, ലഭിക്കും വൻ സമ്പൽസമൃദ്ധി!
അതേസമയം ഇത്തവണ സംസ്ഥാനത്ത് മഴ 32 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ജൂൺ ഒന്നുമുതൽ 28 വരെ 1244.7 മില്ലീമീറ്റർ മഴയാണ് സാധാരണ പെയ്യുന്നതെങ്കിൽ ഇത്തവണ കേരളത്തിൽ ലഭിച്ചത് 846.8 മില്ലീമീറ്ററാണ്. ഇടുക്കിയിൽ ഇത്തവണ ലഭിച്ച മഴ നേരത്തേതിനേക്കാളും പകുതിയായി കുറഞ്ഞിട്ടുണ്ട്. ചില ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തെങ്കിലും കോഴിക്കോട്ടും വയനാടും 46 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയിക്കുന്നത്.
Also Read: ഒരാഴ്ചയായി വീടിനുനേരെ കല്ലും പണവും എറിയുന്നു; രണ്ടു ദിവസം കൊണ്ട് കിട്ടിയത് 8900 രൂപ
അതുപോലെ ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ സാധാരണ തോതിൽ മഴ ലഭിച്ചു. എന്നാൽ ഈ ജില്ലകളിൽ ഒരിടത്തും ദീർഘകാല ശരാശരിയെക്കാൾ മഴ ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയം. വലിയതോതിൽ മഴ കുറഞ്ഞ ജില്ലകൾ കോട്ടയം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം എന്നിവയാണ് . മാഹിയിലും 21 ശതമാനം കുറവി മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...