സംസ്ഥാനത്ത് അതീവ ആശങ്ക; തുടർച്ചയായി 5000ത്തിന് മുകളിൽ COVID

ഇന്ന് 5528  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേരുടെ മരണം കോവിഡ് മൂലമാണെന്ന് കണ്ടെത്തി

Written by - Zee Malayalam News Desk | Last Updated : Jan 9, 2021, 06:54 PM IST
  • ഇന്ന് 5528 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 22 പേരുടെ മരണം കോവിഡ് മൂലമാണെന്ന് കണ്ടെത്തി
  • 45 ആരോഗ്യ പ്രവർത്തകർക്കും രോഗ ബാധ
  • എറണാകുളം ജില്ലയിൽ അതീവ ആശങ്ക
സംസ്ഥാനത്ത് അതീവ ആശങ്ക; തുടർച്ചയായി 5000ത്തിന് മുകളിൽ COVID

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5528 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 9.03% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 22 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 50തോളം ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. യുകെയിൽ നിന്ന് വന്ന ആർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചില്ല. ആശങ്ക ഉണർത്തി എറണാകുളത്തെ കണക്ക്.

എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍ 182, കാസര്‍ഗോഡ് 93എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.

ALSO READ: രാജ്യം കോവിഡ് മുക്തിയിലേക്ക്: Vaccine വിതരണം January 16 മുതൽ

കേരളത്തിൽ ആരോ​ഗ്യ പ്രവർത്തകരിൽ രോ​ഗബാധ വർധിക്കുന്നു. 45 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിൽ 12 ആരോഗ്യ പ്രവർത്തകർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മറ്റൊരു ആശങ്ക ഉറവിടം വ്യക്തമല്ലാത്ത 435 പേരുടെ രോഗബാധയാണ്. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 78 പേർക്ക് മാത്രമാണ് രോ​ഗം ബാധിച്ചിരിക്കുന്നത്. 4988 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. എറണാകുളം 812, കോഴിക്കോട് 577, കോട്ടയം 539, മലപ്പുറം 506, കൊല്ലം 474, പത്തനംതിട്ട 405, തൃശൂര്‍ 393, തിരുവനന്തപുരം 242, ആലപ്പുഴ 308, ഇടുക്കി 211, പാലക്കാട് 82, വയനാട് 200, കണ്ണൂര്‍ 151, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നും 22 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 3279 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5424 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 352, കൊല്ലം 684, പത്തനംതിട്ട 294, ആലപ്പുഴ 302, കോട്ടയം 920, ഇടുക്കി 70, എറണാകുളം 761, തൃശൂര്‍ 403, പാലക്കാട് 179, മലപ്പുറം 478, കോഴിക്കോട് 562, വയനാട് 139, കണ്ണൂര്‍ 220, കാസര്‍ഗോഡ് 60  എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,318 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,88,808 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1268 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ: വി.എം സുധീരൻ കോവിഡ് മുക്തനായി: ആരോ​ഗ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഫേസ് ബുക്ക് പോസ്റ്റ്

മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ആറന്മുള (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 6, 13), നെടുമ്പ്രം (5), കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 438 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News