'മികച്ച നടൻ'; കലോത്സവത്തിൽ നാടകവേദിയിൽ നിറഞ്ഞാടി ബിഹാർ സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ

Drama Artist From Bihar: കണ്ണൂരിലെ രാമവിലാസം ഹൈസ്കൂൾ വിദ്യാർത്ഥിയായ പ്രിൻസ് ബിഹാർ സ്വദേശിയാണ്. ‘ഞാൻ’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ ട്രാൻസ്ജെന്‍ഡറിനെ അവതരിപ്പിച്ചത് പ്രിൻസാണ്.

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 11:57 AM IST
  • അഭിനയത്തിൽ മിടുക്കനായ പ്രിൻസ് ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന വെല്ലുവിളികളും സംഘർഷങ്ങളും വേദിയിൽ അവതരിപ്പിച്ചത് വളരെ തന്മയത്വത്തോടെയായിരുന്നു
  • ഹൃദ്യമായ പ്രകടനമെന്നാണ് കാണികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്
  • കണ്ണൂർ ജില്ലയിൽ നിന്ന് മികച്ച നടനുള്ള പുരസ്കാരം നേടിയാണ് പ്രിൻസ് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കോഴിക്കോട്ടേക്കെത്തിയത്
'മികച്ച നടൻ'; കലോത്സവത്തിൽ നാടകവേദിയിൽ നിറഞ്ഞാടി ബിഹാർ സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകമത്സര വേദിയിൽ നിറഞ്ഞാടുകയായിരുന്നു പ്രിൻസ് കുമാർ എന്ന ഒമ്പതാം ക്ലാസുകാരൻ. ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന വെല്ലുവിളികളും സംഘർഷങ്ങളും വേദിയിൽ പ്രിൻസിലൂടെ കണ്ട കാണികൾക്ക് കയ്യടിക്കാതിരിക്കാനായില്ല. ബിഹാർ സ്വദേശിയാണ് കണ്ണൂരിലെ രാമവിലാസം ഹൈസ്കൂൾ വിദ്യാർത്ഥിയായ പ്രിൻസ്. കണ്ണൂർ ജില്ലയിൽ നിന്നെത്തിയ ‘ഞാൻ’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ ട്രാൻസ്ജെന്‍ഡറിനെ അവതരിപ്പിച്ചത് പ്രിൻസാണ്.

അഭിനയത്തിൽ മിടുക്കനായ പ്രിൻസ് ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന വെല്ലുവിളികളും സംഘർഷങ്ങളും വേദിയിൽ അവതരിപ്പിച്ചത് വളരെ തന്മയത്വത്തോടെയായിരുന്നു. ഹൃദ്യമായ പ്രകടനമെന്നാണ് കാണികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്. കണ്ണൂർ ജില്ലയിൽ നിന്ന് മികച്ച നടനുള്ള പുരസ്കാരം നേടിയാണ് പ്രിൻസ് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കോഴിക്കോട്ടേക്കെത്തിയത്. മകന്റെ പ്രകടനം കാണാൻ ബിഹാറിൽ നിന്ന് അമ്മ ആരതി ദേവിയും കോഴിക്കോട്ടേക്കെത്തിയിരുന്നു.

ALSO READ: Kerala School Kalolsavam : സ്കൂൾ കലോത്സവം; കോഴിക്കോടിന് കിരീടം; രണ്ടാം സ്ഥാനം പങ്കിട്ട് കണ്ണൂരും പാലക്കാടും

മകൻ വേദിയിൽ നിറഞ്ഞാടിയപ്പോൾ അമ്മ ആരതി ദേവിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഒമ്പതാം ക്ലാസുകാരനായ പ്രിൻസിനും പ്ലസ് വൺ വിദ്യാർഥിയായ സഹോദരി കൃതി കുമാരിക്കും മലയാളം നല്ലപോലെ അറിയാമെങ്കിലും അമ്മ ആരതി ദേവിക്ക് മലയാള ഭാഷ വശമില്ല. നാടകത്തിന്റെ കഥ ചോദിച്ച് മനസിലാക്കിയാണ് ആരതി ദേവി നാടകം ആസ്വദിച്ചത്. പ്രിൻസിന്റെ അനുജൻ യുഗ് കുമാറും ബിഹാറിൽ നിന്ന് ചേട്ടന്റെ നാടകം കാണാൻ കോഴിക്കോട്ടെത്തിയിരുന്നു.

പഠിച്ച് വലിയ നിലയിൽ എത്തണമെന്നാണ് പ്രിൻസിന്റെ ലക്ഷ്യം. അഭിനയിക്കാൻ അവസരം കിട്ടിയാൽ ഇനിയും വേദികളിൽ എത്തുമെന്നും പ്രിൻസ് പറയുന്നു. തന്നിലെ നടനെ മികവുറ്റതാക്കാൻ നാടകം സംവിധാനം ചെയ്ത സവ്യ ഷാജി നൽകുന്ന പിന്തുണ വളരെ വലുതാണെന്നും പ്രിൻസ് പറയുന്നു. മികച്ച വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് പ്രിൻസും സഹോദരിയും വർഷങ്ങൾക്ക് മുൻപ് കണ്ണൂരെത്തിയത്. ഇനി പഠനം പൂർത്തിയാക്കിയാലും കേരളത്തിൽ നിന്ന് പോകുന്നില്ലെന്നാണ് പ്രിൻസിന്റെ കുടുംബം പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News