Kerala police: ഗുണ്ടനേതാവിനൊപ്പം മദ്യ സത്കാരത്തിൽ പങ്കെടുത്ത് ഉന്നതപോലീസ് ഉദ്യോഗസ്ഥർ; സംഭവം തലസ്ഥാനത്ത്

Kerala police officers: ഗുണ്ടാനേതവ് ഓം പ്രകാശിനൊപ്പം ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരും പാർട്ടിയിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. രണ്ട് സിഐമാർ തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 16, 2024, 06:17 PM IST
  • വിഷയത്തിൽ ഇന്റലിജൻസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്
  • ഡിസംബർ നാലിനാണ് ​ഗുണ്ടാനേതാവിനൊപ്പം പോലീസുകാർ മദ്യ സത്കാരത്തിൽ പങ്കെടുത്തതെന്നാണ് വിവരം
Kerala police: ഗുണ്ടനേതാവിനൊപ്പം മദ്യ സത്കാരത്തിൽ പങ്കെടുത്ത് ഉന്നതപോലീസ് ഉദ്യോഗസ്ഥർ; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് ​ഗുണ്ടാ നേതാവിനൊപ്പം മദ്യ സത്കാരത്തിൽ പങ്കെടുത്ത് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർ. ബാറിലാണ് പാർട്ടി സംഘടിപ്പിച്ചതെന്നും ​ഗുണ്ടാനേതവ് ഓം പ്രകാശിനൊപ്പം ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരും പാർട്ടിയിൽ പങ്കെടുത്തെന്നുമാണ് റിപ്പോർട്ട്. രണ്ട് സിഐമാർ തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ടുണ്ട്.

വിഷയത്തിൽ ഇന്റലിജൻസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡിസംബർ നാലിനാണ് ​ഗുണ്ടാനേതാവിനൊപ്പം പോലീസുകാർ മദ്യ സത്കാരത്തിൽ പങ്കെടുത്തതെന്നാണ് വിവരം. തിരുവനന്തപുരം വഴയിലയിലെ ഒരു ബാറിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് സത്കാരം നടത്തിയത്.

ALSO READ: 'രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി'; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തി

ഇവിടെ ഓം പ്രകാശ് ഉൾപ്പെടെയുള്ള ​ഗുണ്ടാ നേതാക്കൾക്കൊപ്പം പോലീസ് ഉദ്യോ​ഗസ്ഥരും പാർട്ടിയിൽ പങ്കെടുത്തെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ​ഗുരുതര അച്ചടക്ക ലംഘനവും വീഴ്ചയുമാണ് പോലീസ് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News