മഴക്കെടുതി; ക്ഷീര മേഖലയിൽ മാത്രം 42.85 ലക്ഷത്തിന്റെ നഷ്ടം

Kerala Rain Havoc : മൃഗസംരക്ഷണവകുപ്പാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. 40 മൃഗസംരക്ഷണ ക്യാമ്പുകളിലായി മൊത്തം 574 മൃഗങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 06:11 PM IST
  • മൃഗസംരക്ഷണവകുപ്പാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. മഴക്കെടുതിയെ തുടർന്ന് കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കാണിത്.
  • 40 മൃഗസംരക്ഷണ ക്യാമ്പുകളിലായി മൊത്തം 574 മൃഗങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
  • മഴക്കെടുതിയിൽ നഷ്ടം സംഭവിച്ച കർഷകർക്ക് സഹായങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു.
മഴക്കെടുതി; ക്ഷീര മേഖലയിൽ മാത്രം 42.85 ലക്ഷത്തിന്റെ നഷ്ടം

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ക്ഷീര മേഖലയിൽ മാത്രം 42.85 ലക്ഷത്തിന്റെ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. മൃഗസംരക്ഷണവകുപ്പാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. മഴക്കെടുതിയെ തുടർന്ന് കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കാണിത്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഒട്ടാകെ  40 മൃഗസംരക്ഷണ ക്യാമ്പുകളാണ് ആരംഭിച്ചത്. ഈ ക്യാമ്പുകളിലായി മൊത്തം 574 മൃഗങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഴക്കെടുതിയിൽ നഷ്ടം സംഭവിച്ച കർഷകർക്ക്  സഹായങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു. ഇവർക്കായി എല്ലാ സഹായങ്ങളും നൽകുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

കനത്ത മഴയുടെ സാഹചര്യത്തിൽ  ചീഫ് വെറ്ററിനറി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിരിക്കുന്നത്. കൂടാതെ കനത്ത മഴ മൂലം പ്രകൃതി ക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മൃഗങ്ങളെ കണ്ടെത്തി മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും ദ്രുതകര്‍മ്മ സേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്. 

ALSO READ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വില്ലേജ് തലത്തിലുള്ള ജനകീയ സമിതിയെ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി കെ രാജൻ

അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എൻ.ഡി.ആർ.എഫ് സംഘം ആലപ്പുഴയിലെത്തി. രാവിലെ 11മണിയോടെയാണ് സംഘം ആലപ്പുഴ കളക്ട്രേറ്റിൽ എത്തിയത്. ജില്ലാ കളക്ടറെ സന്ദർശിച്ച സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെങ്ങന്നൂരിലേക്ക് പുറപ്പെട്ടു. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 അംഗ സംഘമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആലപ്പുഴയിലെത്തിയത്. കളക്ട്രേറ്റിൽ എത്തിയ സംഘം ജില്ലാ കളക്ടറുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ജില്ലയിലെ ജലനിരപ്പ് ഉയർന്ന ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും ആദ്യഘട്ട സന്ദർശനം നടത്തുമെന്ന് സംഘം അറിയിച്ചു. എന്നാൽ ആലപ്പുഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ വ്യക്തമാക്കി. മണിമല, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് അപകടനിലയിലല്ല. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതിനാൽ പമ്പ നദിയിൽ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. ഈ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News