ന്യൂ ഡൽഹി : കേരളം നേരിടുന്ന അവഗണനയ്ക്കെതിരെ കേന്ദ്രത്തിനെതിരെ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ജനാധിപത്യവിരുദ്ധമായിട്ടാണ് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ജന്തർ മന്തറിൽ കേരള സർക്കാരിന്റെ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഫെബ്രുവരി ഒന്നിന് കേന്ദ്ര അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ സംസ്ഥാനങ്ങളെ വീണ്ടും ഞെരിച്ചു. നികുതി ബാധ്യതകൾ എല്ലാം കേന്ദ്രം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പുക്കുകയാണ്. സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾ കേന്ദ്രം ലംഘിക്കുന്നതിനെതിരെയാണ് ഈ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജന്തർ മന്തറിൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെ തന്റെ പ്രസംഗത്തിൽ ഉടനീളം യൂണിയൻ സർക്കാരെന്ന പ്രയോഗമാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്
സംസ്ഥാന സർക്കാരിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാർട്ടിയുടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ, നാഷ്ണൽ കോൺഫ്രൻസ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവർ പങ്കെടുത്തു. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിന്റെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ സിപിഎം നേതാക്കളായ സീതറാം യച്ചൂരി, പ്രകാശ് കാരാട്ട്, സംസ്ഥാനത്തെ മറ്റ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ സമരത്തിൽ പങ്കെടുത്തു.
"ധനകാര്യ കമ്മീഷൻ ഏകപക്ഷീയമായിട്ടാണ് തീരുമാനം എടുക്കുന്നത്. ഓരോ തവണയും കേരളത്തിന്റെ വായ്പ പരിധി വെട്ടിക്കുറയ്ക്കുന്നു. കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്ത് ആകെ കിട്ടാനുള്ളത് 7490 കോടി രൂപയാണ്. ദുരന്തസമയത്ത് നൽകിയ ഭക്ഷ്യധാന്യത്തിന്റെ പണം പോലും കേന്ദ്രം പിടിച്ചുപറിച്ചു. പ്രളയത്തെ അതിജീവിക്കാനുള്ള പാക്കേജ് ഇതുവരെ കേരളത്തിന് നൽകിട്ടില്ല" പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു
കേന്ദ്രത്തിന്റെ ബ്രാൻഡിങ് ഇല്ലെങ്കിൽ കേന്ദ്രവിഹിതം ലഭിക്കുന്നത് നാമമാത്രമാണ്. ഇത്തരത്തിൽ വിഹിതം നൽകത്തുള്ളൂയെന്ന് ശഠിക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് അനുവദിക്കാനാകില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് ലഭിക്കേണ്ട വിദേശ സഹായം വിലക്കി. ഇടക്കാല ബജറ്റിൽ ആവശ്യപ്പെട്ട എയിംസ്, കെ-റെയിൽ, മെട്രോ ശബരിപാത തുടങ്ങിയവ കേന്ദ്രം കേട്ടതായി പോലും നടിച്ചില്ലയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന് ലഭിക്കേണ്ടവ ആവശ്യപ്പെട്ട് എല്ലാ മാർഗവും ശ്രമിച്ചിട്ടും അത് പരാജയപ്പെട്ടതോടെയാണ് ഈ പ്രതിഷേധ സമരവുമായി രംഗത്തേക്കെത്തിയത്. കേന്ദ്രത്തിന് കത്തയിച്ചു, ധനമന്ത്രിയെയും പ്രധാനമന്ത്രിയെയും നേരിട്ട് കണ്ട് സംസാരിക്കുകയും രേഖാമൂലം ബോധ്യപ്പെടുത്തികയും ചെയ്തു. എന്നിട്ടും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവുമുണ്ടിയില്ല. അതുകൊണ്ട് ഇനി ഇങ്ങനെയൊരു സമരമല്ലാതെ വേറെ വഴിയില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫെഡറലിസം സംരക്ഷിക്കണം എന്ന മുദ്യവാക്യവുമായിട്ടാണ് കേരളം ഡൽഹിയിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നത്. കേരള ഹൗസിൽ നിന്നാരംഭിച്ച കാൽനട പ്രതിഷേധ സമരം ജന്തർ മന്തറിൽ അവസാനിക്കുകയായിരുന്നു. ശേഷം ജന്തർ മന്തറിൽ ധർണ സംഘടിപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാർ.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.