Kerala Gold Price Today: സംസ്ഥാനത്ത് സ്വർണ്ണവില താഴോട്ട്! ഇന്നത്തെ വിലയിൽ ആശ്വസിക്കാം

Today Gold Rate: സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവ് സംഭവിക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിങ്ങിന്റെ തിരക്കും വർദ്ധിക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Apr 29, 2024, 01:52 PM IST
  • സ്വർണ്ണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്വർണ്ണവില നിർണയിക്കപ്പെടുന്നത്.
  • ഇപ്പോൾ വിവാഹ സീസൺ ആയതിനാൽ തന്നെ സ്വർണ്ണത്തിന്റെ വില കുതിച്ചുയരുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Kerala Gold Price Today: സംസ്ഥാനത്ത് സ്വർണ്ണവില താഴോട്ട്! ഇന്നത്തെ വിലയിൽ ആശ്വസിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയും ആണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53240 രൂപയും, ഗ്രാമിന് 6655 രൂപയുമാണ് ഇന്നത്തെ വില. അതേസമയം വെള്ളിയുടെ വിലയ്ക്കും കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 87.40 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 699.20 രൂപ,, 10 ഗ്രാമിന് 874 രൂപ 100 ഗ്രാമിന് 8740 രൂപ ഒരു കിലോ വെള്ളിക്ക് 87,400 രൂപ എന്നിങ്ങനെയാണ് വെള്ളിയുടെ വില. ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് ഇന്ന് കുറഞ്ഞത്.  ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

സ്വർണ്ണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്വർണ്ണവില നിർണയിക്കപ്പെടുന്നത്. ഇപ്പോൾ വിവാഹ സീസൺ ആയതിനാൽ തന്നെ സ്വർണ്ണത്തിന്റെ വില കുതിച്ചുയരുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.അതിനാൽ സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവ് സംഭവിക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിങ്ങിന്റെ തിരക്കും വർദ്ധിക്കുന്നു. 

ALSO READ: നാടിനെ നടുക്കിയ നെല്ലിയമ്പം ഇ​ര​ട്ട​ക്കൊ​ല കേസ്;​ പ്ര​തിക്ക് വധശിക്ഷ

ഏപ്രിൽ മാസത്തെ വിലവിവരം

ഏപ്രിൽ1- പവന് 680 രൂപ വർധിച്ച് 50,880 ആയി
ഏപ്രിൽ2- പവന് 200 രൂപ കുറഞ്ഞ് 50,680 ആയി
ഏപ്രിൽ3- പവന് 600 രൂപ വർധിച്ച് 51,280 ആയി
ഏപ്രിൽ4- പവന് 400 രൂപ വർധിച്ച് 51,680 ആയി
ഏപ്രിൽ5- പവന് 360 രൂപ കുറഞ്ഞ് 51, 320 ആയി
ഏപ്രിൽ6- പവന് 1160 രൂപ വർധിച്ച് 52,280 ആയി
ഏപ്രിൽ7- വിലയിൽ മാറ്റമില്ല. 52,280ൽ തുടരുന്നു
ഏപ്രിൽ8- പവന് 240 രൂപ വർധിച്ച് 52,520 ആയി
ഏപ്രിൽ9- പവന് 200 രൂപ വർധിച്ച് 52,800 ആയി
ഏപ്രിൽ10- പവന് 80 രൂപ വർധിച്ച് 52,880 ആയി
ഏപ്രിൽ11- പവന് 80 രൂപ വർധിച്ച് 52,960 ആയി
ഏപ്രിൽ12- പവന് 800 രൂപ വർധിച്ച് 53,760 ആയി
ഏപ്രിൽ13- പവന് 560 രൂപ കുറഞ്ഞ് 53,200 ആയി
ഏപ്രിൽ14- വിലയിൽ മാറ്റമില്ല. 53,200ൽ തുടരുന്നു
ഏപ്രിൽ15- പവന് 440 രൂപ വർധിച്ച് 53,640 ആയി
ഏപ്രിൽ16- പവന് 720 രൂപ വർധിച്ച് 54,360 ആയി
ഏപ്രിൽ17- വിലയിൽ മാറ്റമില്ല. 54,360ൽ തുടരുന്നു 
ഏപ്രിൽ18- പവന് 240 രൂപ കുറഞ്ഞ് 54,120 ആയി
ഏപ്രിൽ19- പവന് 400 രൂപ വർധിച്ച് 54,520 ആയി
ഏപ്രിൽ20- പവന് 80 രൂപ കുറഞ്ഞ് 54,440 ആയി
ഏപ്രിൽ21- വിലയിൽ മാറ്റമില്ല. 54,440ൽ തുടരുന്നു 
ഏപ്രിൽ22- പവന് 400 രൂപ കുറഞ്ഞ് 54,040 ആയി
ഏപ്രിൽ23- പവന് 1120 രൂപ കുറഞ്ഞ് 52,920 ആയി
ഏപ്രിൽ 24- പവന് 320 രൂപ കൂടി 53280 ആയി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News